Wednesday July 17th, 2019 - 8:25:pm
topbanner
topbanner

സീരിയല്‍ നടിയെയും കുടുംബത്തെയും കുടുക്കിയത് സ്വാമി; ആര്‍ഭാട ജീവിതം ഒടുവില്‍ ജയിലിലാക്കി

NewsDesk
സീരിയല്‍ നടിയെയും കുടുംബത്തെയും കുടുക്കിയത് സ്വാമി; ആര്‍ഭാട ജീവിതം ഒടുവില്‍ ജയിലിലാക്കി

കൊല്ലം: കള്ളനോട്ടടി കേസില്‍ പിടിയിലായ സീരിയല്‍നടിയും കുടുംബവും കളളനോട്ടടിയിലേക്ക് തിരിഞ്ഞത് ആര്‍ഭാട ജീവിതത്തിന് വേണ്ടിയെന്ന് പോലീസ്. നേരത്തെ മികച്ച സാമ്പത്തികസ്ഥിതിയാണ് ഇവര്‍ക്കുണ്ടായിരുന്നത്. കുവൈത്തില്‍ സ്വര്‍ണക്കടയില്‍ ജോലി ചെയ്യവേ ഏതാനും വര്‍ഷം മുന്‍പു വാഹനാപകടത്തിലാണ് രമാദേവിയുടെ ഭര്‍ത്താവ് ശശികുമാര്‍ മരിച്ചത്.

നഷ്ടപരിഹാരമായി ലഭിച്ച തുക ഉള്‍പ്പെടെ ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവരെന്നു പൊലീസ് പറഞ്ഞു. ആഘോഷമായി നടത്തിയ സൂര്യയുടെ വിവാഹത്തിനു സീരിയല്‍ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. പക്ഷേ വിവാഹബന്ധം അധികം നീണ്ടില്ല. സാമ്പത്തികമായി തകര്‍ന്നതോടെ വീട് പണയം വച്ചു സഹകരണ ബാങ്കില്‍ നിന്ന് ഒരു കോടിയോളം രൂപ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലെത്തിയപ്പോള്‍ വീട് സമീപത്തുള്ള ഒരാള്‍ക്കു വില്‍ക്കാന്‍ കരാറാക്കി. ഇയാളാണ് ബാങ്കിലെ കടം വീട്ടിയത്.

തുടര്‍ന്ന് ആത്മീയതയിലേക്കു തിരിഞ്ഞ പ്രതികള്‍ സ്വാമിയുമായി പരിചയപ്പെടുകയായിരുന്നു. സ്വാമിയാണ്, കള്ളനോട്ടുമായി അണക്കരയില്‍ പിടിയിലായ ലിയോയും രവീന്ദ്രനുമടങ്ങുന്ന സംഘത്തിന് സീരിയല്‍നടി സൂര്യയെയും കുടുബത്തെയും പരിചയപ്പെടുത്തിയത്. തുടര്‍ന്ന് കള്ളനോട്ടടിക്കാനുള്ള ചെലവ് സൂര്യയും കുടുംബവും വഹിക്കുകയായിരുന്നു. അഞ്ചുലക്ഷം രൂപയോളം ഇതിനായി രവീന്ദ്രനും സംഘവും ഇവരില്‍നിന്നു വാങ്ങി.

ആന്ധ്രയില്‍നിന്നാണ് നോട്ടടിക്കാനുള്ള മെഷീന്‍ പ്രതികള്‍ വാങ്ങിയത്. ബെംഗളൂരുവില്‍നിന്ന് നോട്ടിന്റെ ത്രഡ് നിര്‍മാണത്തിനാവശ്യമായ സാമഗ്രികളും പേപ്പറും വാങ്ങി 2014 മുതല്‍ നോട്ടടി തുടങ്ങി. ഇങ്ങനെ, നിര്‍മാണത്തിലിരുന്നതും നിര്‍മാണം പൂര്‍ത്തിയായതുമായ 57 ലക്ഷം രൂപയാണ് കൊല്ലത്തെ ഇവരുടെ വീട്ടില്‍നിന്നു പിടിച്ചെടുത്തത്.

തിങ്കളാഴ്ച രാത്രിയിലാണ് കൊല്ലം തിരുമുല്ലവാരം മുളങ്കാടകത്ത് ഉഷസ് വീട്ടില്‍ രമാദേവി(56), മകളും സീരിയല്‍ നടിയുമായ സൂര്യ(36), ഇളയമകള്‍ ശ്രുതി(29) എന്നിവര്‍ പോലീസ് പിടിയിലാവുന്നത്. ഇവരെ ബുധനാഴ്ച റിമാന്‍ഡുചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

നോട്ടുകള്‍ അച്ചടിച്ചിരുന്ന പുറ്റടി അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍ (58), മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ (സാം-44), കരുനാഗപ്പള്ളി ആദിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍ (46) എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

200 രൂപയുടെ കള്ളനോട്ടു നിര്‍മിച്ച പ്രതികള്‍ അഞ്ഞൂറ് രൂപാ നോട്ടിന്റെ നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇത്തരത്തിലുള്ള 57 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കട്ടപ്പന സിഐ വി.എസ്.അനില്‍കുമാര്‍, കുമളി സിഐ: വി.കെ.ജയപ്രകാശ്, പീരുമേട് സിഐ വി.ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. റൈസ് പുള്ളര്‍, നാഗമാണിക്യം തുടങ്ങിയവയുടെ ഇടപാടുകളുമായി ബന്ധമുള്ള ആളാണ് ലിയോ എന്നും മോഷണം, പീഡനം തുടങ്ങിയ അഞ്ചോളം കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു.

English summary
Malayalam TV actress Surya Sasikumar, her mother and sister held
topbanner

More News from this section

Subscribe by Email