Thursday June 21st, 2018 - 7:15:pm
topbanner
Breaking News

'അക്ഷരശ്രീ' പദ്ധതി; സംസ്ഥാനത്തെ നിരക്ഷരരെ കണ്ടെത്താന്‍ സാക്ഷരതാമിഷന്‍ സര്‍വേ

akhila
 'അക്ഷരശ്രീ' പദ്ധതി; സംസ്ഥാനത്തെ നിരക്ഷരരെ കണ്ടെത്താന്‍ സാക്ഷരതാമിഷന്‍ സര്‍വേ


കോട്ടയം: സംസ്ഥാനത്തെ നിരക്ഷരരെ കണ്ടെത്താന്‍ സാക്ഷരതാമിഷന്‍ സര്‍വേ നടത്തുന്നു. 'അക്ഷരശ്രീ' എന്ന പേരിലാണ് പദ്ധതി.

സംസ്ഥാനമൊട്ടാകെ നടത്തുന്ന സര്‍വേയിലൂടെ നിരക്ഷരരുടെ എണ്ണം കൃത്യമായി അറിയാന്‍ സാധിക്കും. എല്ലാവരെയും സാക്ഷരരാക്കുക എന്നതാണ് അക്ഷരശ്രീ പദ്ധതിയുടെ ലക്ഷ്യമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പി.എസ്.ശ്രീകല പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് നടത്തിപ്പ് ചുമതല. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സംഘാടകസമിതി രൂപവത്കരിക്കും. 2011-ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 18 ലക്ഷം നിരക്ഷരര്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.

നിരക്ഷരരെ സാക്ഷരരാക്കുക, പാതിവഴിയില്‍ പഠനം മുടങ്ങിയവരെ കണ്ടെത്തി ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സ് വരെ പഠിപ്പിക്കുക തുടങ്ങിയവയാണ് അക്ഷരശ്രീ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സര്‍വേയുടെ ആദ്യഘട്ടം ജൂലായ് 14-ന് തിരുവനന്തപുരം നഗരസഭയില്‍ തുടങ്ങും. ഈ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസ്ഥാനമൊട്ടാകെ സര്‍വേ നടത്താനാണ് തീരുമാനം. ഓരോ വാര്‍ഡിലും 50 പേര്‍ വീതമുള്ള സ്‌ക്വാഡുകള്‍ രൂപവത്കരിച്ചാകും പ്രവര്‍ത്തനം നടത്തുക.

ഓരോ വാര്‍ഡിലും വിദ്യാര്‍ഥികള്‍, പഠിതാക്കള്‍, സാക്ഷരതാമിഷന്‍ ജീവനക്കാര്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് സര്‍വേ നടത്താനൊരുങ്ങുന്നത്. ഓരോ വാര്‍ഡിലും സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കും. എന്‍.എസ്.എസ്. യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ളവയുടെയും വിദ്യാര്‍ഥികളുടെയും സേവനം പ്രയോജനപ്പെടുത്തും.

സാക്ഷരതാമിഷന്റെ സംഘടനാസംവിധാനം, അക്കാദമിക് സൗകര്യങ്ങള്‍ തുടങ്ങിയവ പദ്ധതിക്കായി വിനിയോഗിക്കും. സാക്ഷരത തുല്യതാ കോഴ്സുകളും നടത്തും.

Read more topics: survey, illiterates
English summary
survey to find the illiterates

More News from this section

Subscribe by Email