തിരുവനന്തപുരം: ദേശീയപാത സ്ഥലമേറ്റെടുപ്പിനായുള്ള സര്‍വേ തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. പരമാവധി വീടുകള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി അലൈന്മെന്റുകള് പുനര്‍നിര്‍ണയിക്കുന്നത് പരിഗണിക്കും.
ഏറ്റെടുക്കുന്ന സ്ഥലത്തിന് ലഭിക്കുന്ന തുക കളക്ടര്‍ ഉടമകളെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. ഭൂമിയേറ്റെടുക്കല്‍ സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.