പുതുച്ചേരിയില്‍ ആഡംബര വാഹന രജിസ്ട്രേഷന് ചെയ്ത സംഭവത്തില്‍ വ്യാജ രേഖ ചമച്ച് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ സുരേഷ്ഗോപിയുടെ അറസ്റ്റ് കോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞു. സുരേഷ് ഗോപി അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും ഡിസംബര്‍ 21ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.നോട്ടീസ് നല്കി സുരേഷ് ഗോപിയെ വിളിച്ചുവരുത്താം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കേടതിയുടെ നിര്‍ദ്ദേശം.
അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ ശേഷം സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജ രേഖയുണ്ടാക്കിയെന്നതാണ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത് .
വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മോട്ടോര്‍ വാഹന വകുപ്പിന് രജിസ്ട്രേഷന് രേഖകള്‍ നല്‍കിയിരുന്നു. എന്നാല്‍ രേഖകളില്‍ കൃത്രിമമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.