Monday September 24th, 2018 - 5:06:pm
topbanner

രാജ്യസഭാ എംപി; തീരുമാനം രാഷ്ട്രീയമല്ലെന്ന് സുരേഷ് ഗോപി

NewsDesk
രാജ്യസഭാ എംപി; തീരുമാനം രാഷ്ട്രീയമല്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: തന്നെ രാജ്യസഭാ എംപി ആക്കാനുള്ള തീരുമാനം രാഷ്ട്രീയപരമല്ലെന്ന് നടന്‍ സുരേഷ് ഗോപി. പ്രധാനമന്ത്രിയാണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കലാകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുരേഷ് ഗോപിയെ രാജ്യസഭാ അംഗമാക്കുന്നത്. ഇതുസംബന്ധിച്ച രാഷ്ട്രപതിയുടെ വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങും. തന്നാലാകുന്നത് ജനങ്ങള്‍ക്കുവേണ്ടി ചെയ്യുമെന്നും ജലസ്രോതസ്സുകള്‍ വീണ്ടെടുക്കുന്നതിനാണ് പ്രഥമ പരിഗണനനയെന്നും സുരേഷ് ഗോപി പറഞ്ഞു.

നിമയസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും പോകാന്‍ സാധിക്കില്ല. എന്നാല്‍ കഴിയുന്നത്ര മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തും. രാഷ്ട്രീയമല്ല രാഷ്ട്രനന്മയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. കേരളത്തിന് പുതിയ ഒരു എഴുത്ത് വേണം. അത് യുവജനത ആഗ്രഹിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബിജെപി കേന്ദ്ര കമ്മറ്റിയാണ് സുരേഷ് ഗോപിയുടെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി സംസ്ഥാനത്ത് പ്രചരണം നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ബിജെപി സുരേഷ് ഗോപിക്ക് പുതിയ സ്ഥാനം നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

Read more topics: political, Suresh Gopi, Rajya Sabha
English summary
Not a political move: Suresh Gopi on Rajya Sabha nomination
topbanner

More News from this section

Subscribe by Email