Wednesday April 24th, 2019 - 1:52:am
topbanner
topbanner

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റ പന്തലും ബാനറും തകര്‍ത്തു

JB
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റ പന്തലും ബാനറും തകര്‍ത്തു

തൃശ്ശൂര്‍: ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ?ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. മുക്കാട്ടുകര ഓഫീസിലെ പന്തലും ബാനറുകളുമാണ് പുലര്‍ച്ചെ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. പോസ്റ്ററുകളും വലിച്ചു കീറിയിട്ടിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ ആരോപിച്ചു.

പരാജയഭീതി കാരണം സിപിഎം ആളുകളെ ഉപയോ?ഗിച്ച് അക്രമം നടത്തുകയാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ബൈക്കുകളിലായി എത്തിയ ആറു പേരടങ്ങടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് ലഭിച്ച സൂചന.

English summary
suresh gopi election office attacked
topbanner

More News from this section

Subscribe by Email