Thursday September 20th, 2018 - 2:30:pm
topbanner
Breaking News

നികുതി വെട്ടിച്ചുള്ള കാറിലിരുന്ന് തങ്ങളെ ഉപദേശിക്കുന്നോ ? സുരേഷ് ഗോപിയോട് സോഷ്യല്‍മീഡിയ

suji
നികുതി വെട്ടിച്ചുള്ള കാറിലിരുന്ന് തങ്ങളെ ഉപദേശിക്കുന്നോ ? സുരേഷ് ഗോപിയോട് സോഷ്യല്‍മീഡിയ

നികുതി വെട്ടിപ്പ് നടത്തിയ കാറിലിരുന്ന് ബോധവത്കരണ പരസ്യം അഭിനയിച്ച സുരേഷ് ഗോപി എംപിക്കു സോഷ്യല്‍മീഡിയയുടെ വിമര്‍ശനം. സുരേഷ് ഗോപി നിയമലംഘനം നടത്തിയ ശേഷം തങ്ങളെ എന്തിനു ഉപദേശിക്കണമെന്നാണ് പലരും ചോദിക്കുന്നത്.

സര്‍ക്കാരാണ് പരസ്യ ചിത്രം നിര്‍മിച്ചത്. ജനങ്ങളെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവത്കരിക്കാനാണ് പരസ്യം എടുത്തത്. ഈ പരസ്യത്തില്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസം ഉപയോഗിച്ച് നികുതി വെട്ടിച്ചതായി ആരോപണം നേരിടുന്ന വാഹനത്തിലാണ് സുരേഷ് ഗോപി ഇരുന്ന് സംസാരിക്കുന്നത് . ആഢംബര വാഹനമായ ഒഡിക്യൂ കാറാണ് പോണ്ടിച്ചേരിയിലെ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

സുരേഷ് ഗോപി നിയമലംഘനം നടത്തിയതായി 2010 ലാണ് കണ്ടെത്തിയത്. 80 ലക്ഷത്തോളം വിലയുള്ള വാഹനം വ്യാജ വിലാസത്തിലാണ് താരം രജിസ്റ്റര്‍ ചെയ്തത് എന്നും കണ്ടെത്തിയിരുന്നു. ഈ വാഹനമാണ് താരം എംപി എന്ന നിലയില്‍ തന്റെ ഔദ്യോഗിക വാഹനമായി നിലവില്‍ ഉപയോഗിക്കുന്നത്. ഈ വിഷയത്തില്‍ നിയമ നടപടികള്‍ നേരിടുകയാണ് താരം. ഇതിനിടയിലാണ് പരസ്യം ചര്‍ച്ചയാകുന്നത്.

 

Read more topics: suresh gopi, advertisement
English summary
suresh gopi criticized who act ad to aware people from his pondichery regd car
topbanner

More News from this section

Subscribe by Email