Friday February 22nd, 2019 - 12:13:am
topbanner

വാഹനം രജിസ്റ്റര്‍ ചെയ്തത് കൃഷി ഭൂമിയുടെ വിലാസത്തിലെന്ന് സുരേഷ് ഗോപി

sadu prakash
വാഹനം രജിസ്റ്റര്‍ ചെയ്തത് കൃഷി ഭൂമിയുടെ വിലാസത്തിലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്ട്രേഷന്‍ നടത്തി നികുതി വെട്ടിച്ചെന്ന കേസില്‍ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പുതുച്ചേരിയില്‍ കൃഷി ഭൂമിയുണ്ടെന്നും ആ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും സുരേഷ് ഗോപി അന്വേഷസംഘത്തോട് പറഞ്ഞു. കൃഷി സ്ഥലത്ത് പോകാന്‍ വാഹനം ഉപയോഗിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.

ക്രൈബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. നികുതിവെട്ടിക്കാന്‍ പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ വാഹനങ്ങള്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്ത കഴിഞ്ഞ മാസമാണ് പുറത്ത് വന്നത്. നടന്മാരായ സുരേഷ് ഗോപി, ഫഹദ് ഫാസില്‍, നടി അമലാ പോള്‍ എന്നിവരാണ് വ്യാജവിലാസത്തില്‍ പുതുച്ചേരിയില്‍ വാഹനരജിസ്ട്രേഷന്‍ നടത്തിയതായി കണ്ടെത്തിയത്.

Viral News

English summary
suresh gopi MP questioned by crimebranch
topbanner

More News from this section

Subscribe by Email