Sunday July 22nd, 2018 - 10:40:am
topbanner
Breaking News

സുരഭിക്കൊപ്പം നില്‍ക്കുന്നതാര്? സോഷ്യല്‍ മീഡയയില്‍ ചര്‍ച്ച കൊഴുക്കുന്നു

sadu prakash
സുരഭിക്കൊപ്പം നില്‍ക്കുന്നതാര്? സോഷ്യല്‍ മീഡയയില്‍ ചര്‍ച്ച കൊഴുക്കുന്നു

ജഗത്ബികെ ആരാണ്, പുതിയ വിവാഹം കഴിച്ചോ, അതോ സഹോദരനാണോ ഇങ്ങനെ നീളുന്നു ചോദ്യങ്ങള്‍. നടി സുരഭി മൂകാംബിക ക്ഷേത്ര സന്നിധിയില്‍ നിന്നെടുത്ത ഒരു ചിത്രമാണ് ഫേസ്ബുക്കില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. ഫോട്ടോയില്‍ സുരഭിക്കൊപ്പം നില്‍ക്കുന്നയാള്‍ ആരാണ് എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

ജഗത്ബികെ എന്ന കുറിപ്പോടൊപ്പമാണ് സുരഭി ആളൊഴിഞ്ഞ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ കമന്റ് ബോക്സില്‍ ചോദ്യങ്ങളും വാദപ്രതിവാദങ്ങളും കടുത്തു. ആരാണ് ഈ ജഗത്ബികെ എന്നു തുടങ്ങി പോസ്റ്റിനിടയില്‍ കമന്റുകളുടെ പ്രളയമായി.

ഈ അടുത്ത് വിവാഹമോചനം നേടിയ സുരഭി പുതിയ വിവാഹം കഴിച്ചുവോ എന്നാണ് ചില ആരാധകര്‍ക്ക് സംശയം. സുരഭിയുടെ സഹോദരനാണ് ഫോട്ടോയിലുള്ളതെന്ന മറ്റുചിലര്‍ കണ്ടുപിടിച്ചു. ജഗത്ബികെ എന്നത് ആരാണെന്നാണ് മറ്റൊരാള്‍ ചോദിച്ചിരിക്കുന്നത്. ജഗദാംബിക എന്ന് മൊബൈലില്‍ ടൈപ്പ് ചെയ്തപ്പോള്‍ അറിയാതെ ജഗത്ബികെ എന്നായിപ്പോയതാകാം എന്നു കണ്ടുപിടിച്ചവരുമുണ്ട്. സുരഭിക്ക് ആശംസനേര്‍ന്നവരും പ്രാര്‍ഥിച്ചവരുമുണ്ട്.


കോഴിക്കോട് കുടുംബകോടതിയില്‍ വെച്ചാണ് സുരഭി വിപിനുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയത്. വിവാഹമോചനത്തിനുള്ള കാരണം വ്യക്തമാക്കി സുരഭി പിന്നീട് ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു. ഒന്നുചേര്‍ന്നും തമ്മില്‍ പിരിഞ്ഞും ഒഴുകുന്ന പുഴ പോലെയാണ് മനുഷ്യ ജീവിതമെന്നായിരുന്നു സുരഭിയുടെ വികാരനിര്‍ഭരമായ പോസ്റ്റ്.

English summary
surabhi's facebookpost: discussed in social media
topbanner

More News from this section

Subscribe by Email