Monday July 23rd, 2018 - 5:25:pm
topbanner
Breaking News

സോളാറില്‍ കുരുങ്ങി നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച എസ്.പിയ്ക്കും സ്ഥലം മാറ്റം

sadu prakash
സോളാറില്‍ കുരുങ്ങി നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച എസ്.പിയ്ക്കും സ്ഥലം മാറ്റം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ കുറ്റപത്രം തയാറാക്കുന്നത് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേ അന്വേഷണ ചുമതലയുണ്ടായിരുന്ന എസ്.പിക്ക് സോളാര്‍ കേസില്‍ കുരുങ്ങി സ്ഥലമാറ്റം. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി കെ.എസ്. സുദര്‍ശനനെയാണു സ്ഥലം മാറ്റിയത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസ് അന്വേഷിച്ചിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടി ആക്രമണത്തിന് ഇരയായ സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ പ്രധാനിയും ക്രൈംബ്രാഞ്ച് എസ്.പിയുമായ സുദര്‍ശനെയും മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കാണ് മാറ്റം. ഉത്തരവ് ലഭിച്ചെന്നും ഉടന്‍ ചാര്‍ജ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചെങ്കിലും നടിയെ ആക്രമിച്ച കേസില്‍ സുദര്‍ശന്‍ തുടരണമോ എന്ന് വ്യക്തമാക്കിയിട്ടില്ല. സോളാര്‍ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ഡി.ജി.പി എ. ഹേമചന്ദ്രനും മൂന്ന് എസ്.പിമാരും അടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്.

 

 

English summary
superintendent of police k s sudarsanan transfered to trivandrum
topbanner

More News from this section

Subscribe by Email