Friday February 22nd, 2019 - 12:01:pm
topbanner

സണ്ണി ലിയോണ്‍ കൊച്ചിയിലേക്ക്

Anju N C
സണ്ണി ലിയോണ്‍ കൊച്ചിയിലേക്ക്


കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായതോടെ താരം തന്നെ ഔദ്യോദിക വീഡിയോയിലൂടെ താന്‍ കൊച്ചിയിലെത്തുന്നുവെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 17 ന് എറണാംകുളം എം.ജി റോഡിലുള്ള ഫോണ്‍ 4 എന്ന ഫോണ്‍ റീട്ടെയില്‍ ശൃംഖലയുടെ ഉത്ഘാടനത്തിനായാണ് സണ്ണി കൊച്ചിയിലെത്തുന്നത്.

താരത്തിന്റെ മാനേജര്‍ വഴിയാണ് എല്ലാ വിവരങ്ങളും അറിയിച്ചിരിക്കുന്നത്. മലയാളികള്‍ക്കിടയില്‍ തനിക്ക് ആരാധാകരുള്ളത് വളരെ സന്തോഷമുള്ള കാര്യമാണെന്നും അതുകൊണ്ടാണ് കേരളത്തിലേക്ക് വരാന്‍ താല്‍പ്പര്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്. താരം ഒരു കോടിയോളം രൂപയ്ക്കാണ് കൊച്ചിയിലെത്തുന്നതിന് സമ്മതിച്ചതെന്ന് ഫോണ്‍ 4 നോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഉത്ഘാടനത്തോടനുബന്ധിച്ച് കമ്പനി നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ താരത്തിനോടൊപ്പം ലഞ്ച് കഴിക്കുന്നതിനുള്ള ഓഫറും ഇതിലുണ്ട്. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കൊച്ചിയിലെത്തുന്ന താരം കൃത്യം 11 ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിനടുത്ത് കടയുടെ ഉത്ഘാടനം നിര്‍വഹിക്കും.

Viral News

Read more topics: sunny leone, kochi, next month,
English summary
sunny leone will be in kochi in next month
topbanner

More News from this section

Subscribe by Email