Wednesday July 17th, 2019 - 6:17:pm
topbanner
topbanner

സണ്ണി ലിയോണ്‍ ഇനിയും വരും; കോടികള്‍ മുടക്കേണ്ട; ഇത്രയും നല്‍കിയാല്‍ മതി

NewsDesk
സണ്ണി ലിയോണ്‍ ഇനിയും വരും; കോടികള്‍ മുടക്കേണ്ട; ഇത്രയും നല്‍കിയാല്‍ മതി

കൊച്ചി: കൊച്ചിയില്‍ കട ഉദ്ഘാടനത്തിന് സണ്ണിലിയോണ്‍ കേരളത്തിലെത്തിയത് വലിയ വാര്‍ത്തയാണിപ്പോള്‍. ആരാധകരുടെ തള്ളിക്കയറ്റമാണ് മുന്‍ പോണ്‍ താരത്തിന്റെ വരവിനെ ശ്രദ്ധാകേന്ദ്രമാക്കിയത്.

സണ്ണിലിയോണിന് എത്രമുടക്കിയെന്നത് അന്നുമുതലുള്ള സംസാരമാണ്. കോടികളാണ് താരത്തിന് നല്‍കിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ 14 ലക്ഷമാണ് സണ്ണിക്കുവേണ്ടി നല്‍കേണ്ടതെന്നാണ് ഇവന്റ് മാനേജ്‌മെന്റ് പറയുന്നത്.

14 ലക്ഷം രൂപയും മുംബൈയില്‍ നിന്നുള്ള രണ്ടു ബിസിനസ് ക്ലാസ് ടിക്കറ്റും നിലത്തിറങ്ങുമ്പോള്‍ ആരാധകരെ തള്ളിയിടാന്‍ 10 ബൗണ്‍സര്‍മാരെയും ഒരുക്കി നിര്‍ത്തിയാല്‍ സണ്ണി ലിയോണ്‍ ഇനിയും വരും.

സണ്ണി ലിയോണിന്റെ കൊച്ചിയിലെ വരവ് മാര്‍ക്കറ്റ് ചെയ്യാനായി വന്‍തോതിലാണു സമൂഹമാധ്യമത്തെ ഉപയോഗിച്ചത്. സണ്ണി പോയിട്ടും സമൂഹ മാധ്യമങ്ങളിലെ ഓളം അടങ്ങുന്നില്ല. രണ്ടു ദിവസത്തിനിടെ സണ്ണി തന്നെ മൂന്ന് ട്വീറ്റുകളാണ് കൊച്ചി സന്ദര്‍ശനത്തെപ്പറ്റി ചെയ്തത്. രണ്ടര ലക്ഷം പേരാണ് ട്വിറ്ററില്‍ സണ്ണി ലിയോണിനെ പിന്തുടരുന്നത്.

English summary
sunny leone remuneration for inauguration in kerala
topbanner

More News from this section

Subscribe by Email