Monday December 17th, 2018 - 1:32:pm
topbanner

ജനരക്ഷായാത്ര; സണ്ണിലിയോണിനെ കാണാനെത്തിയവരെ അമിത് ഷായ്‌ക്കൊപ്പമാക്കി; ബിജെപി നാണക്കേടില്‍

NewsDesk
ജനരക്ഷായാത്ര; സണ്ണിലിയോണിനെ കാണാനെത്തിയവരെ അമിത് ഷായ്‌ക്കൊപ്പമാക്കി; ബിജെപി നാണക്കേടില്‍

കോട്ടയം: കൊച്ചിയില്‍ സണ്ണിലിയോണിനെ ഒരുനോക്കു കാണാനായി തടിച്ചുകൂടിയ പുരുഷാരത്തെ ഫോട്ടോഷോപ്പിലൂടെ അമിത് ഷായുടെ പരിപാടിയിലെത്തിച്ച് ബിജെപി നാണക്കേടില്‍.

ബിജെപിയോട് ആഭിമുഖ്യമുള്ള ഔട്ട്‌സ്‌പോക്കന്‍ എന്ന ഫേയ്‌സ്ബുക്ക് ട്രോള്‍ പേജിലാണ് ജനരക്ഷാ യാത്രയ്ക്ക് അമിത് ഷായ്ക്ക് കിട്ടിയ പിന്തുണയെന്ന പേരില്‍ ഫോട്ടോഷോപ്പ് ചിത്രം പോസ്റ്റ് ചെയ്തത്.

ചിത്രം വിവാദമായതോടെ പേജില്‍നിന്നും പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും സമൂഹമാധ്യമങ്ങളില്‍ സ്‌ക്രീന്‍ഷോട്ട് സഹിതം വിവാദചിത്രം തരംഗമായിരുന്നു.

ഇതാദ്യമായല്ല ബിജെപി ഫോട്ടോഷോപ്പ് വിവാദത്തില്‍പ്പെടുന്നത്. റഷ്യയിലെ റോഡിന്റെ ചിത്രം കാട്ടി ഇന്ത്യയിലെ 50,000 കിലോമീറ്റര്‍ റോഡുകള്‍ എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ചു വൈദ്യുതീകരിച്ചതായി ഓഗസ്റ്റില്‍ കേന്ദ്ര ഊര്‍ജമന്ത്രി പീയുഷ് ഗോയല്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തു.

 

English summary
sunny leone crowd with amit shah; janaraksha yartra controvery
topbanner

More News from this section

Subscribe by Email