Sunday February 17th, 2019 - 2:03:am
topbanner

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍ എത്തുന്നു

rajani v
സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍ എത്തുന്നു

കൊച്ചി : കൊച്ചിയിലെ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ഉദ്ഘാടനത്തിനു കഴിഞ്ഞ മാസം സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയിരുന്നു .വീണ്ടുമിതാ പ്രീമിയര്‍ ഫൂട്ട്‌സാലിലൂടെ സണ്ണി തന്റെ പ്രിയപ്പെട്ട മലയാളി ആരാധകരെ കാണാന്‍ കൊച്ചിയിലെത്തുന്നു .കൊച്ചി ആസ്ഥാനമായുള്ള കേരളാ കോബ്രാസിന്റ ബ്രാന്‍ഡ് അംബാസിഡറായും സഹ ഉടമയുമായിട്ടാണ് സണ്ണി കേരളത്തില്‍ എത്തുന്നത് .

പ്രീമിയര്‍ ഫൂട്ട്‌സാല്‍ ഔദ്യോഗികമായി ഈ കാര്യം അറിയിച്ചു കഴിഞ്ഞു .സെപ്റ്റംബര്‍ 15ന് മുംബൈയിലാണ് പ്രീമിയര്‍ ഫുട്‌സാലിന്റെ രണ്ടാം സീസണ്‍ തുടങ്ങുന്നത്. സെപ്റ്റംബര്‍ 17 വരെയുള്ള മത്സരങ്ങള്‍ മുംബൈയിലുണ്ടാകും. അടുത്ത റൗണ്ട് മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ 24 വരെ കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.

സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ദുബായില്‍ നടക്കും. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയായിരിക്കും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍. ഫുട്‌ബോളിനോട് സമാനമായ കളി തന്നെയാണ് ഫുട്‌സാല്‍. എന്നാല്‍ ഫുട്‌ബോളില്‍ നിന്ന് വ്യത്യസ്തമായി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഫുട്‌സാല്‍ കളിക്കുന്നത്. അഞ്ച് പേരടങ്ങുന്ന ടീമില്‍ ഒരാള്‍ ഗോളിയായിരിക്കും.

 

Viral News

English summary
sunny leone again visit kerala
topbanner

More News from this section

Subscribe by Email