Tuesday July 23rd, 2019 - 2:42:am
topbanner
topbanner

ഇന്‍ബോക്‌സില്‍ സെക്‌സ് ചോദിക്കുന്ന ഞരമ്പുരോഗികള്‍ക്ക് കിടിലന്‍ മറുപടി

NewsDesk
ഇന്‍ബോക്‌സില്‍ സെക്‌സ് ചോദിക്കുന്ന ഞരമ്പുരോഗികള്‍ക്ക് കിടിലന്‍ മറുപടി

കണ്ണൂര്‍: ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാനപ്രശ്‌നം ഞരമ്പുരോഗികളുടേതാണ്. പ്രൊഫൈലില്‍ ഒരു പെണ്‍ചിത്രംമാത്രം കണ്ടാല്‍മതി ഇന്‍ബോക്‌സില്‍ കയറി ഇവര്‍ ശല്യപ്പെടുത്തല്‍ തുടങ്ങും.

തികഞ്ഞ സ്ത്രീവിരുദ്ധരും സാമൂഹ്യദ്രോഹികളുമായ ഇവരില്‍ പലരും പകല്‍മാന്യന്മാര്‍ ആണെന്നതാണ് വസ്തുത. സ്ത്രീകളുടെ ഇന്‍ബോക്‌സില്‍ കയറി സെക്‌സിനായി ശല്യം ചെയ്യുന്ന ഇവര്‍ തന്നെ പുറമെ സ്ത്രീപക്ഷവാദിയായി പ്രത്യക്ഷപ്പെടുകയും ചെയ്യും.

മിക്ക സ്ത്രീകളും ഒന്നോ രണ്ടോ കമന്റു കണ്ടാല്‍തന്നെ ഇവരെ ബ്ലോക്ക് ചെയ്തുവിടുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ മാനസിക വൈകല്യം പുറത്തറിയാറുമില്ല. ഒരു സ്ത്രീ ബ്ലോക്ക് ചെയ്താല്‍ മറ്റൊരു സ്ത്രീയിലേക്കായി ഇവരുടെ നോട്ടം.

എന്നാല്‍, സെക്‌സുമായി ബന്ധപ്പെട്ട് തന്നെ സ്ഥിരമായി ശല്യം ചെയ്യുന്ന ഒരു വിരുതനെ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ് കൈയ്യോടെ പിടിച്ച് വെളിയില്‍ കൊണ്ടുവന്നു ചുട്ട മറുപടിതന്നെ നല്‍കി. ഇനി മറ്റൊരാളെ ഇത്തരത്തില്‍ ശല്യം ചെയ്യാത്തവിധത്തില്‍ ആളുടെ പേരും ചിത്രവും ഉള്‍പ്പെടെയാണ് സുനിത ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

തനിക്ക് സെക്‌സിനെക്കുറിച്ചറിയണമെന്ന് നിരന്തരം ആവശ്യപ്പെട്ട ഇയാള്‍ക്ക് സുനിത നല്‍കിയ മറുപടി ഇങ്ങനെയാണ്:

 ഇന്‍ബോക്സില്‍ വന്നൊരാള്‍ സ്ഥിരമായിട്ട് സെക്സിനെക്കുറിച്ചു പറഞ്ഞു തരാമോന്നു ചോദിക്കുന്നു.

ഒട്ടും പ്രിയപ്പെട്ടതല്ലാത്ത സഹജീവി,
എനിക്കാവശ്യമുള്ള കാര്യങ്ങള്‍ അറിയാം എന്നതിനപ്പുറം മറ്റൊരാളെ പഠിപ്പിക്കാനുള്ള വിവരമൊ ക്ഷമയോ ശാസ്ത്രീയ അറിവോ ഇക്കാര്യത്തില്‍ എനിക്കില്ല. ജീവിതത്തില്‍ ഇതുവരെ കാമസൂത്ര പോലും വായിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഒരു ബ്ളു ഫിലിം പോലും കാണാന്‍ കിട്ടിയിട്ടില്ല.

താല്‍പര്യമില്ലാത്തതു കൊണ്ടല്ല. കിട്ടിയില്ല. ആരും തന്നില്ല. സ്വന്തം അന്വേഷിച്ചു കണ്ടത്തൊന്‍ മാത്രം അത്യാവശ്യവും തോന്നിയില്ല. ഇക്കഴിഞ്ഞ ദിവസവും ഒരു കൂട്ടുകാരി കാമസൂത്രയുടെ പെണ്‍വായനയില്‍ കണ്ടത്തെിയ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഒന്നു വായിക്കണമല്ളോ എന്നു മനസില്‍ വിചാരിച്ചതേയുള്ളു. അവളോടു പറയുകയും ചെയ്തു.
പോണ്‍ വീഡിയോ ഈ അടുത്ത കാലത്ത് എന്താണെന്നറിയാന്‍ വേണ്ടി മാത്രം ഒന്നു മറിച്ചു നോക്കുകയുണ്ടായി. വീണ്ടും കാണാന്‍ താല്‍പര്യം തോന്നിയില്ല. അതിനാല്‍ തന്നെ നിങ്ങള്‍ ഈ ആവശ്യത്തിനായി തെരഞ്ഞെടുത്ത ആള്‍ തെറ്റി പോയി എന്നു ഖേദപൂര്‍വം അറിയിക്കട്ടെ.

ഞാന്‍ മനസിലാക്കിയിടത്തോളം ഇതിനു വലിയ പഠനമോ പെണ്ണുങ്ങളുടെ അടുത്തു പോയി സംശയം ചോദിച്ചു പഠിക്കേണ്ട കാര്യമോ ഇല്ല. മനുഷ്യനു സഹജമായ വിവരവും അറിവും ഇക്കാര്യത്തില്‍ ഉണ്ട്. വിവാഹ ശേഷമാണ് ഞാന്‍ ശ്രമിച്ചത്. അത്ര എളുപ്പമൊന്നുമായിരുന്നില്ളെങ്കിലും കുറച്ചു ദിവസത്തിനുള്ളില്‍ ഞങ്ങള്‍ രണ്ടാളും പരസ്പരം ചോദിച്ചും പറഞ്ഞും പഠിച്ചു. പിന്നീടത് ആസ്വാദ്യകരവുമായി.
എന്നാല്‍ നിങ്ങള്‍ ഇതിനെക്കുറിച്ചോര്‍ത്തു വേവലാതിപ്പെടേണ്ടതില്ല എന്നു തോന്നുന്നു. ഇന്‍ബോക്സില്‍ എനിക്കു നട്ടപ്പാതിരയെന്നു കരുതി കാനഡയിലെ നട്ടുച്ചക്കു വലിഞ്ഞു കയറി വരേണ്ടതുമില്ല.

കാരണം ഇയാള്‍ക്ക് ചിലപ്പോള്‍ ഇതൊന്നും കഴിഞ്ഞെന്നു വരില്ല. ഇങ്ങനെ ചോദിച്ചും പറഞ്ഞും അന്യന്‍െറ കിടപ്പറയില്‍ ഒളിഞ്ഞു നോക്കാനുമേ ഇയാളെയൊക്കെ പറ്റൂ... നിങ്ങളെപ്പോലുള്ളവരെ കണ്ടാവും കഴുത കാമം കരഞ്ഞു തീര്‍ക്കും എന്ന പഴഞ്ചൊല്ലു പോലും ഉണ്ടായത്...

ഹേ മനുഷ്യാ... ഒന്നു മനസ്സറിഞ്ഞു പ്രണയിച്ചു നോക്ക്... എന്നിട്ട് പരസ്പരവിശ്വാസത്തോടെയും സ്നേഹത്തോടെയും ഒരു പെണ്‍കുട്ടിയെ സമീപിച്ചു നോക്ക്.. ഒരു ധ്യാനത്തിലെന്ന പോലെ വ്യഭിചരിക്കുകയാണെന്ന ചിന്തയില്ലാതെ... ഇവള്‍ എന്‍െറ പെണ്ണാണെന്ന അലിവോടെ ഒന്നു നെഞ്ചോടു ചേര്‍ത്തു നോക്ക്....ജീവിതത്തില്‍ പിന്നീട് ഒരിക്കലും ഇത്തരം തെണ്ടിത്തരം കാണിക്കാന്‍ തോന്നില്ല. അന്യന്‍െറ ഇന്‍ബോക്സില്‍ വലിഞ്ഞു കയറി ഇത്തരം സംശയം ചോദിക്കാന്‍ പോലും ഇയാള്‍ മറന്നു പോവും.

എനിക്ക് നിങ്ങളോടു സഹതാപം മാത്രമാണു തോന്നുന്നത്. പിന്നെ കുറേ പുച്ഛവും...ഇത്തരം ഞരമ്പു രോഗികള്‍ സത്യത്തില്‍ അനുകമ്പ അര്‍ഹിക്കുന്ന മനോരോഗികളാണ്..
രോഗി എന്ന പരിഗണന വച്ചു ഇത്രയും പറഞ്ഞു നിര്‍ത്തുന്നു.. ഇനി എന്‍െറ ഇന്‍ബോക്സില്‍ ഈ ചോദ്യവും ചോദിച്ചു വരരുത്.
നന്ദി.

ഇക്കാര്യത്തില്‍ ശാസ്ത്രീയമായ അറിവുള്ളവര്‍ തങ്ങളുടെ അറിവു പകര്‍ന്നു നല്‍കി ഇദ്ദേഹത്തെ സഹായിക്കണം എന്ന അഭ്യര്‍ത്ഥനയോടെ
സുനിത ദേവദാസ്

സാം എബ്രഹാമിന്റെ കൊലപാതകം; ഭാര്യയും കാമുകനും കുടുങ്ങിയത് ഡിറ്റക്ടീവ് അന്വേഷണത്തില്‍

ഓസ്‌ട്രേലിയയില്‍ മലയാളിയുടെ മരണം കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റില്‍

ഇന്ത്യക്കാര്‍ക്കറിയേണ്ടത് പി.വി സിന്ധുവിന്റെ ജാതി

Read more topics: sunitha devadas, man, sex, facebook
English summary
sunitha devadas replied to man who asks about sex in facebook
topbanner

More News from this section

Subscribe by Email