Thursday February 21st, 2019 - 1:50:am
topbanner

മുഖ്യമന്ത്രി അങ്ങനെയൊരു നിര്‍ദേശം മന്ത്രിമാര്‍ക്ക് നല്‍കിയിട്ടില്ലെന്ന് വി.എസ് സുനില്‍ കുമാര്‍

Anju NC
മുഖ്യമന്ത്രി അങ്ങനെയൊരു നിര്‍ദേശം മന്ത്രിമാര്‍ക്ക് നല്‍കിയിട്ടില്ലെന്ന് വി.എസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.

ആഴ്ചയില്‍ അഞ്ചു ദിവസവും മന്ത്രിമാര്‍ തലസ്ഥാനത്തുണ്ടാകണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ല. മന്ത്രിമാര്‍ക്ക് അവരവരുടെ മണ്ഡലങ്ങളില്‍ പരിപാടികളുണ്ടാകും. അതിനാല്‍ തന്നെ ഇത്തരത്തിലൊരു നിര്‍ദേശം മുഖ്യമന്ത്രി നല്‍കില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.

Viral News

English summary
sunil kumar denies pinarayi vijayan's order
topbanner

More News from this section

Subscribe by Email