Wednesday November 21st, 2018 - 1:30:am
topbanner

സിപിഎമ്മിനെതിരെ ആത്മഹത്യ കുറിപ്പ്; മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി

Jikku Joseph
സിപിഎമ്മിനെതിരെ ആത്മഹത്യ കുറിപ്പ്; മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടി

കൊച്ചി: ഓടിക്കൊണ്ടിരുന്ന യാത്രാ ബോട്ടില്‍ നിന്നു ചാടി മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാ ശ്രമം. എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ കൃഷ്ണന്‍ ആണ് കായലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നു വൈപ്പിനിലേക്ക് പോയ ബോട്ടില്‍ നിന്നു ആണ് ഇയാള്‍ ചാടിയത് ഇയാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ വൈപ്പിന്‍ ഭാഗത്തു തെരച്ചില്‍ തുടരുകയാണ്.

സി.പി.എം പ്രാദേശിക നേതൃത്വത്തിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി വച്ചാണ് കൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി തന്നെ പുകച്ചു പുറത്താക്കിയെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. വി.കെ കൃഷ്ണന്‍ യാത്ര ചെയ്ത ബോട്ടില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്.

തന്റെ മരണത്തിന് കാരണം സി.പി.എം പ്രാദേശിക നേതാക്കളാണെന്നും കത്തില്‍ ആരോപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ കത്ത് പോലീസിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ നടന്ന അവിശ്വാസ പ്രമേയത്തിലൂടെ വി.കെ കൃഷ്ണന് പ്രസിഡന്റ് പദവി നഷ്ടമായിരുന്നു.

മേയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതോടെ കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. സ്ഥാനനഷ്ടമല്ല ആത്മഹത്യയ്ക്ക് കാരണമെന്ന് കത്തില്‍ പറയുന്നു. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്.

താന്‍ തെറ്റുകളുടെ കൂമ്പാരമാണെന്നും കുറിപ്പില്‍ പറയുന്നു. നിലവില്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ് കൃഷ്ണന്‍. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച വൈകീട്ട് നടന്ന പഞ്ചായത്ത് കമ്മറ്റിയിലും കൃഷ്ണന്‍ പങ്കെടുത്തിരുന്നു.

English summary
suicide attempt by former panchayat president
topbanner

More News from this section

Subscribe by Email