topbanner
Wednesday September 20th, 2017 - 5:45:am
topbanner

സര്‍ക്കാരിന്റെ മദ്യനയം സ്ത്രീസമൂഹത്തിന് എതിരാണെന്ന് സുഗത കുമാരി

rajani v
സര്‍ക്കാരിന്റെ മദ്യനയം സ്ത്രീസമൂഹത്തിന് എതിരാണെന്ന് സുഗത കുമാരി

തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയം സ്ത്രീസമൂഹത്തിന് എതിരാണെന്ന് കവയിത്രി സുഗതകുമാരി. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്താല്‍നശിച്ചു കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പുതിയ മദ്യനയം കുടുംബങ്ങളില്‍ അശാന്തി പടര്‍ത്തുന്നതിനും സ്ത്രീകളെ തീരാദു:ഖത്തിലേക്ക്തള്ളിവിടുന്നതിനും മാത്രമേ സഹായിക്കൂ.

മദ്യവ്യാപനത്തിനെതിരെ കെ.പി.സി.സിയുടെആഭിമുഖ്യത്തില്‍ ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച ജനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്നതാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു.

ബാര്‍ വീണ്ടും തുറക്കാന്‍ അനുമതിനല്‍കിയതിലൂടെ 500 കോടി രൂപയെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു കിട്ടിയെന്നാണു കരുതപ്പെടുന്നത്.മദ്യവര്‍ജനവും മദ്യനിരോധനവും കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ജനതാല്‍പര്യമല്ല മറിച്ച്ധനതാത്പര്യമാണ് ഇടതു മദ്യനയത്തിന് പ്രേരകമായതെന്നും എം.എം.ഹസന്‍ പറഞ്ഞു.

 

English summary
sugathakumari critized govt madhyanayam
topbanner topbanner

More News from this section

Subscribe by Email