Saturday September 22nd, 2018 - 4:43:pm
topbanner

പടയൊരുക്കം സമാപനത്തില്‍ സുധീരന്‍ പങ്കെടുക്കാത്തത് വിവാദത്തില്‍

NewsDesk
പടയൊരുക്കം സമാപനത്തില്‍ സുധീരന്‍ പങ്കെടുക്കാത്തത് വിവാദത്തില്‍


തിരുവനന്തപുരം: പടയൊരുക്കം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ സ്വീകരിക്കാന്‍ എത്തിയ സുധീരന്‍ വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് വിവാദത്തില്‍.

സുധീരന്റെ അസാന്നിധ്യം പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും അസ്വാരസ്യമുണ്ടാക്കി. രമേശ് ചെന്നിത്തലയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് പരിപാടിയില്‍ പങ്കെടുക്കാതിരിക്കാന്‍ കാരണമെന്നാണ് സൂചന.

അതേസമയം, പങ്കെടുക്കാത്തതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് സുധീരന്‍ വ്യക്തമാക്കി. നേരത്തെ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍ സുധീരനെ പുറത്താക്കാന്‍ ചെന്നിത്തല ശ്രമിച്ചിരുന്നതായി ആരോപണമുണ്ട്.

Read more topics: VM Sudheeran, Padayorukkam
English summary
VM Sudheeran keeps off finale of Padayorukkam
topbanner

More News from this section

Subscribe by Email