തിരുവനന്തപുരം: സിനിമയും അദ്ധ്യാപനവും ഒന്നിച്ച് കൊണ്ടുപോകുന്ന നടന് സുധീര്‍ കരമനയെ സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ അദ്ദേഹം പഠിപ്പിക്കുന്ന സ്കൂള്‍ മാനേജ്മെന്റ് നീക്കം തുടങ്ങി. സുധീര്‍ കരമനയെ മാറ്റി വന്‍തുക കോഴ വാങ്ങി നിയമനം നടത്താനാണ് വെങ്ങാനൂര്‍ സ്കൂള്‍ മാനേജര്‍ ദീപ്തി സുരേഷ് ശ്രമിക്കുന്നതെന്നാണ് ആരോപണം .
മാനേജരുടെ അധികാരം ഉപയോഗിച്ച് 15 ദിവസത്തേക്ക് സുധീറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സസ്പെന്ഷന് റദ്ദാക്കി. സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയാണ് സുധീര്‍ കരമന സിനിമയില്‍ അഭിനയിക്കുന്നത്. അഭിനയിക്കുന്ന കാലത്തെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാറില്ല.
എന്നാല്‍ ഇത് കൈപ്പറ്റിയെന്ന് കാട്ടി മാനേജ്മെന്റുമായി ബന്ധമുള്ളവര്‍ വിജിലന്‍സിന് പരാതി നല്കി. പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തെന്നും അതിന്റെ കാരണം വ്യക്തമാക്കാനാകില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. സുധീറിനെ തിരിച്ചെടുക്കാനും മാനേജ്മെന്റിന് താല്‍പ്പര്യമില്ല.
സ്കൂള്‍ ഭരണത്തില്‍ മാനേജ്നമെന്റ് തലത്തിലെ ചിലര്‍ കൈകടത്തിയത് ചോദ്യം ചെയ്തതാണ് സുധീറിന് എതിര്‍ത്തതാണ് ഇപ്പോള്‍ മാനേജ്മെന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് റിപ്പോര്‍ട്ട്. അധ്യാപകരില്‍ നിന്നും അനധ്യാപകരില്‍ നിന്നും അനധികൃതമായി പണപ്പിരിവും മാനേജ്മെന്റ് നടത്തുന്നുണ്ടെന്ന് ജീവനക്കാരില്‍ ചിലര്‍ പറഞ്ഞു. മാനേജര്‍ക്ക് എ.സി മുറി പണിയാന്‍ പിരിവ് നടത്തി. സസ്പെന്ഷന് റദ്ദാക്കിയ ഉത്തരവുമായി സ്കൂളിലെത്തിയ സുധീറിനെ കയറ്റാതിരിക്കാന്‍ മാനേജര്‍ ദീപ്തി ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെയാണ് സുധീര്‍ ജോലിയില്‍ പ്രവേശിച്ചത്.