Sunday June 24th, 2018 - 6:30:am
topbanner
Breaking News

വളപട്ടണം പോലീസ് സ്‌റ്റേഷന്‍ അതിക്രമം; കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടു

NewsDesk
വളപട്ടണം പോലീസ് സ്‌റ്റേഷന്‍ അതിക്രമം; കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടു

കണ്ണൂര്‍: മണല്‍ മാഫിയ സംഘത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടുവരാനായി പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു.

പരാതിക്കാരനായ എസ്‌ഐ ബി കെ സിജു കോടതിയില്‍ ഹാജരാകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കേസ് തള്ളുകയാണെന്ന് കണ്ണൂര്‍ ഒന്നാംക്‌ളാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി (2) വ്യക്തമാക്കി.

ഭരണതലത്തിലെ ഇടപെടലും കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിയുംമൂലമാണ് നിരവധി തവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാവാന്‍ എസ്‌ഐ തയ്യാറാകാതിരുന്നത് എന്നണ് റിപ്പോര്‍ട്ട്.

കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, കെ പ്രമോദ്, റിജില്‍ മാക്കുറ്റി സുധീപ് ജെയിംസ് തുടങ്ങിയവരാണ് മറ്റു പ്രതികള്‍.

2012 ഒക്ടോബര്‍ 31നാണ് കേസിനാസ്പദമായ സംഭവം. വളപട്ടണം പൊലീസ് പിടികൂടിയ മണല്‍ സംഘത്തെ രക്ഷിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം പ്രസിഡന്റായിരുന്ന കല്ലിക്കോടന്‍ രാഗേഷ് പൊലീസ് തടഞ്ഞതാണ് സുധാകരനെ പ്രകോപിപ്പിച്ചത്.

സുധാകരന്‍ സ്‌റ്റേഷനില്‍ നേരിട്ടെത്തി 'നീയാരെടാ സുരേഷ്‌ഗോപിയോ' എന്ന് ചോദിച്ച് എസ്‌ഐയെ തെറിവിളിക്കുകയും അധികകാലം കാക്കിക്കുപ്പായത്തില്‍ ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ എസ്‌ഐയെ സ്ഥലം മാറ്റുകയും ചെയ്തു.

 

English summary
sudhakaran shouting police officer at valapattanam police station

More News from this section

Subscribe by Email