Wednesday February 20th, 2019 - 7:15:pm
topbanner

സിനിമാ നടിക്കുവേണ്ടി മത്സരഫലം തിരുത്തി, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

Jikku Joseph
സിനിമാ നടിക്കുവേണ്ടി മത്സരഫലം തിരുത്തി, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ കലാതിലകപ്പട്ടത്തിനായി മത്സരഫലം തിരുത്തിയെന്ന് ഗുരുതര ആരോപണം. ഇതേതുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തി. സിനിമ-സീരിയല്‍ താരത്തിനു കലാതിലകപ്പട്ടം നല്‍കാന്‍ ഫലം തിരുത്തിയെന്നാണ് ആരോപണം. നടിയായ എസ്. മഹാലക്ഷ്മിക്ക് കലാതിലകം നല്‍കാന്‍ കുച്ചിപ്പുടിയുടെയും, കഥാപ്രസംഗത്തിന്റെയും ഫലം തിരുത്തിയെന്നാണ് പരാതി.

ഇതേതുടര്‍ന്ന് കൊല്ലം എസ്.എന്‍ കോളേജില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. പ്രതിഷേധത്തെതുടര്‍ന്ന് മഹാലക്ഷ്മിയെ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കലാതിലകത്തില്‍ നിന്നും മാറ്റി. പകരം മാര്‍ ഇവാനിയോസ് കോളേജിലെ രേഷ്മയെ കലാതിലകമായി പ്രഖ്യാപിച്ചു. അപ്പീല്‍ കമ്മിറ്റിയുടെതാണ് തീരുമാനം. കലോത്സവത്തില്‍ സീരിയല്‍ നടിക്കായി മത്സരഫലം അട്ടിമറിച്ചതായി പരാതി വന്നതിനെ തുടര്‍ന്നാണ് നടപടി.

കുച്ചിപ്പുടിക്ക് തിരുവന്തപുരം ക്രൈസ്റ്റ് നഗര്‍ കോളേജിലെ ദിവ്യ വിജയനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഫലം യുവജനോത്സവത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നതിനു ശേഷം സമ്മാനദാനത്തിനായി എത്തിയപ്പോഴാണ് അറിയുന്നത് ദിവ്യക്ക് സമ്മാനമില്ല പകരം മൂന്നാം സ്ഥാനം പോലുമില്ലാതിരുന്ന മഹാലക്ഷ്മിക്ക് ഒന്നാം സ്ഥാനമാണ്.

കഥാപ്രസംഗത്തില്‍ ശ്രീകാര്യം ഗ്രിഗോറിയസ് കോളേജിലെ മെറിന്‍ മേരി ഫിലിപ്പിന് ലഭിച്ച ഒന്നാം സ്ഥാനം തിരുത്തി രണ്ടാമതാക്കിയും മഹാലക്ഷ്മിയെ തിരുകി കയറ്റി. ഇന്നലെ വരെ കലാതിലകപട്ടം ലഭിക്കുമെന്ന് കരുതിയിരുന്ന മാര്‍ ഇവാനിയോസിലേ രേഷ്മയെ പിന്തള്ളിയാണ് മഹാലക്ഷ്മി ഒന്നാമതെത്തിയത്.

Viral News

English summary
students protest in kerala university
topbanner

More News from this section

Subscribe by Email