topbanner
Tuesday November 21st, 2017 - 9:50:am
topbanner
Breaking News

വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം തടഞ്ഞാല്‍ അരാജകത്വം ശക്തിപ്പെടുമെന്ന് എം.എം.ഹസന്‍

rajani v
വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം തടഞ്ഞാല്‍ അരാജകത്വം ശക്തിപ്പെടുമെന്ന് എം.എം.ഹസന്‍

തിരുവനന്തപുരം:കാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം നിരോധിച്ചാല്‍ അരാജകത്വ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ . എസ്.എഫ്.ഐ., എ.ബി.വി.പി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ കലാലയ രാഷ്ട്രീയത്തെ ദുരുപയോഗം ചെയ്യുകയും വികൃതമാക്കുകയും ചെയ്തിന്റെ പരിണിതഫലമാണ് കാമ്ബസ് രാഷ്ട്രീയത്തിനെതിരേയുള്ള കോടതിവിധിയെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഹൈക്കോടതി വിധിക്ക് കാരണമായത് പൊന്നാനി എം.ഇ.എസ്. കോളേജിലെ എസ്.എഫ്.ഐയുടെ അക്രമസമരങ്ങളാണ്. മറ്റുവിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന എസ്.എഫ്.ഐയുടെ ഏകാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് നടപടികളുണ്ടായത്.

വിദ്യാഭ്യാസം കച്ചവടമാക്കിയ ചില സ്വകാര്യമാനേജുമെന്റുകള്‍ വിദ്യാര്‍ത്ഥികളോട് അനീതി കാണിക്കുമ്‌ബോള്‍ അതിനെതിരേ പ്രതിഷേധം ഉയര്‍ന്ന് വരുന്നത് സ്വാഭാവികമാണ്. വിദ്യാര്‍ത്ഥികളുടെ സമരങ്ങളും പ്രക്ഷോഭങ്ങളും വ്യവസ്ഥാപിതമായ പരിധികടന്നപ്പോഴാണ് കോടതി കലാലയ രാഷ്ട്രീയത്തെ എതിര്‍ത്തത്. വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

 

Read more topics: students, politics, ban, mm hassan
English summary
students politics ban mm hassan respond
topbanner topbanner

More News from this section

Subscribe by Email