Sunday November 18th, 2018 - 7:59:pm
topbanner

വിദ്യാര്‍ത്ഥിനിയടെ ആത്മഹത്യ പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

rajani
വിദ്യാര്‍ത്ഥിനിയടെ ആത്മഹത്യ പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

മൂവാറ്റുപുഴ: പ്രധാനാദ്ധ്യാപിക പരസ്യമായി അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പനവേലില്‍ അനിരുദ്ധന്റെ മകള്‍ നന്ദനയാണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. അന്വേഷണവിധേയമായി സസ്‌പെന്‍ഷനെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഡെപ്യൂട്ടി ഡയറക്ടറോട് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

കുറ്റക്കാരിയെന്ന് കണ്ടാല്‍ അദ്ധ്യാപികയ്‌ക്കെതിരെ കൂടുതല്‍ നടപടിയും ഉണ്ടാവും. മൂവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. പ്ലസ്ടുവിനു പഠിക്കുന്ന നന്ദനയുടെ ബാഗില്‍നിന്നു പ്രണയലേഖനം അധ്യാപകര്‍ കണ്ടെടുത്തിരുന്നു. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം പോയി ചത്തൂടെയെന്ന് അധ്യാപിക ശകാരിക്കുകയും ചെയ്തിരുന്നു. പ്രണയലേഖനം കണ്ടെടുത്ത അധ്യാപികയ്ക്കു പുറമേ പ്രിന്‍സിപ്പലും പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പരിഹസിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടി ആര്‍ക്കോ പ്രണയലേഖനം എഴുതിയെന്നു പറഞ്ഞായിരുന്നു ശകാരവും കളിയാക്കലും. സഹപാഠികളുടെ മുന്നില്‍ വച്ചുള്ള അപമാനപ്പെടുത്തലിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.അതേസമയം, നന്ദനയുടെ ബാഗില്‍നിന്നു കണ്ടെത്തിയത് പ്രണയകവിതയാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

ചെറിയൊരു ശാസന പോലും വേണ്ടാതിരുന്ന പ്രശ്‌നം അധ്യാപകര്‍ മനപൂര്‍വം വഷളാക്കുകയായിരുന്നെന്നും അവര്‍ ആരോപിക്കുന്നു. മകള്‍ ആത്മഹത്യക്കു ശ്രമിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം അധ്യാപികയ്ക്കാണെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഒരു അഭിസാരികയെപ്പോലെ ജീവിക്കുന്നതിലും ഭേദം നിനക്ക് പോയി മരിക്കാന്‍ പാടില്ലേ എന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചതായും നന്ദനയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

 

അറസ്റ്റിലായ ക്യാമറാമാന്റെ മൊബൈലില്‍ സീരിയല്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍

പൃഥ്വിയുടെ പുതിയ ചിത്രത്തില്‍ അഞ്ച് നായികമാര്‍

 

Read more topics: student, suicide, teacher, suspension
English summary
student suicide teacher suspension
topbanner

More News from this section

Subscribe by Email