Thursday September 20th, 2018 - 8:21:am
topbanner
Breaking News

തിരുവല്ലയ്ക്കു സമീപം വരട്ടാറില്‍ ഒഴുക്കില്‍പെട്ട് പത്തുവയസുകാരനെ കാണാതായി

akhila
 തിരുവല്ലയ്ക്കു സമീപം വരട്ടാറില്‍ ഒഴുക്കില്‍പെട്ട് പത്തുവയസുകാരനെ കാണാതായി

തിരുവല്ല: തിരുവല്ലയ്ക്കു സമീപം വരട്ടാറില്‍ പായിപ്പാട് പത്തുവയസുകാരനെ ഒഴുക്കില്‍പെട്ട് കാണാതായി. ജിതിനെയാണ് കാണാതായിരിക്കുന്നത്. തിരച്ചില്‍ പുരോഗമിക്കുകയാണ്. ആലപ്പുഴ നെടുമുടിയില്‍ അമ്മയേയും മകളെയും വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ജോളിയേയും മകള്‍ സിജിയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടാതെ അഞ്ച് തെങ്ങില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. മത്സ്യ തൊഴിലാളികളായ കാരമല്‍ ലാസര്‍, സഹായ രാജ് എന്നിവരാണ് മരിച്ചത്. ആകെ ആറ് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ബാക്കി നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. മഴ ശക്തമായ സാഹചര്യത്തില്‍ പതിനൊന്ന് ജില്ലകളിലായി അര ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്വാമ്പുകളില്‍ കഴിയുകയാണ്.

 

Read more topics: student, fire rescue
English summary
student police fire rescue
topbanner

More News from this section

Subscribe by Email