Thursday September 20th, 2018 - 12:47:pm
topbanner
Breaking News

മകനെ കൊന്നത് താന്‍ ഒറ്റക്കാണെന്ന് അമ്മ; പറയുന്ന മൊഴി വിശ്വാസിക്കില്ലെന്ന് പോലീസ്

Jikku Joseph
മകനെ കൊന്നത് താന്‍ ഒറ്റക്കാണെന്ന് അമ്മ; പറയുന്ന മൊഴി വിശ്വാസിക്കില്ലെന്ന് പോലീസ്

കൊല്ലം: കൊല്ലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മ ജയമോളുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. മകനെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന് ബലമേകുന്ന മൊഴികള്‍ പോലീസിന് ലഭിച്ചു. ആരും കളിയാക്കുന്നത് ജയമോള്‍ക്ക് ഇഷ്ടമല്ലായിരുന്നുവെന്ന് കൊല്ലപ്പെട്ട ജിത്തുവിന്റെ അച്ഛന്‍ ജോബ് പറയുന്നു.

ആരെങ്കിലും കളിയാക്കിയാല്‍ ജയമോള്‍ അക്രമാസക്തയാകും. തന്നെ മകന്‍ കളിയാക്കിയെന്ന് ജയമോള്‍ പറഞ്ഞിരുന്നു. ദേഷ്യം വന്നപ്പോള്‍ മകനെ തീയിലേക്ക് വലിച്ചിട്ടുവെന്നാണ് ജയ തന്നോട് പറഞ്ഞതെന്ന് ജോബ് പറയുന്നത്. മകനും അമ്മയും തമ്മില്‍ എപ്പോഴും വഴക്കുണ്ടാക്കിയിരുന്നു എന്ന് ജോബ് പറയുന്നു.

അതേസമയം മകനെ കൊന്നത് താന്‍ ഒറ്റക്കാണെന്ന ജയമോളുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മകനെ ഷാളുപയോഗിച്ച് കൊലപ്പെടുത്തിയതിന് ശേഷം തീയിലിട്ടുവെന്നാണ് ജയമോള്‍ പറയുന്നത്. എന്നാല്‍ 14 വയസുള്ള ഒരു കുട്ടിയെ ജയമോള്‍ക്ക് ഒറ്റയ്ക്ക് കൊലപ്പെടുത്താന്‍ സാധിക്കില്ല എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ മറ്റാളുകള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്.

English summary
student found dead mother in police custody in kollam
topbanner

More News from this section

Subscribe by Email