Monday November 19th, 2018 - 8:55:am
topbanner

ഒന്‍പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്ക്; ശരീരഭാഗങ്ങള്‍ മുഴുവന്‍ കണ്ടെത്താനായില്ല

Jikku Joseph
ഒന്‍പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്ക്; ശരീരഭാഗങ്ങള്‍ മുഴുവന്‍ കണ്ടെത്താനായില്ല

കൊല്ലം: കൊട്ടിയം സ്വദേശി ജിത്തു ജോബിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശരീരഭാഗങ്ങള്‍ പൂര്‍ണമായും കണ്ടെത്താനായില്ലെന്ന് പോലീസ്. ജിത്തുവിന്റെ കാണാതായ ഇടതുകൈക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു. കൃത്യത്തില്‍ അമ്മയ്‌ക്കൊപ്പം മറ്റൊരാള്‍ക്കും പങ്കുണ്ടെന്ന് പോലീസിന് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കുരീപള്ളിയില്‍ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

മകനെ കൊലപ്പെടുത്തിയതാണെന്ന് അമ്മ ജയമോള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മകനുമായി വഴക്കുണ്ടായെന്നും അതിനൊടുവില്‍ കൊലപ്പെടുത്തിയെന്നുമാണ് ജയമോളുടെ പ്രാഥമിക മൊഴി. ജയമോളെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.


സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:

തിങ്കള്‍ രാത്രി എട്ടോടെ കുണ്ടറ എംജിഡിഎച്ച്എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ ജിത്തു ജോബ് സ്‌കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഈ സമയം വീട്ടില്‍ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരനായ പിതാവ് ജോബ് ജോലിയ്ക്കു പോയിരുന്നു. ഏക സഹോദരി ടീന അമ്മയുടെ ബന്ധുവീട്ടിലായിരുന്നു.

ജോലി കഴിഞ്ഞെത്തിയ ജോബ് മകനെ അന്വേഷിച്ചപ്പോള്‍ കടയില്‍ പോയിട്ടു തിരികെ വന്നില്ലെന്ന് ജയമോള്‍ പറഞ്ഞു. ഉടന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. ചൊവ്വ രാവിലെ 9.30നു ജോബ് ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു. കൊട്ടിയം സിഐ അജയ്‌നാഥും സംഘവും വീണ്ടും വീട്ടിലെത്തി ജയമോളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോള്‍ പറഞ്ഞത്. മൂന്നു മണിക്കുറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. വീടും പരിസരവും സിഐയും സംഘവും പരിശോധിച്ചു.

വീടിനു സമീപത്തെ ചുറ്റുമതിലിനോടു ചേര്‍ന്നു കണ്ട ചെരുപ്പുകള്‍ ജിത്തുവിന്റെതാണെന്നു കണ്ടെത്തി. വീടിനു സമീപം തീ കത്തിച്ചതിന്റെ പാടുകളും ജയമോളുടെ കൈയ്യില്‍ പൊള്ളിയ പാടും കണ്ടതോടെ സംശയം ബലപ്പെട്ടു. ഡോഗ് സ്‌ക്വാഡ് എത്തിയെങ്കിലും സമീപത്തെ റോഡിലേക്ക് പോയി തിരികെപ്പോയി. വീട്ടിനു സമീപം ഇവരുടെ വാഴത്തോട്ടത്തില്‍ കാക്കകള്‍ വട്ടമിട്ടു പറക്കുന്നതു ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴാണ് ജിത്തുവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടത്. വെട്ടുകത്തിയും ഇതിനു സമീപം കണ്ടെത്തി.

വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് അമ്മ ഒറ്റയ്ക്കാണെന്ന് നിഗമനം. കൊലപാതകം ആസൂത്രിതമല്ലെന്നാണു പൊലീസ് വിലയിരുത്തല്‍. രണ്ടിടത്തുവച്ചാണ് മൃതദേഹം കത്തിച്ചത്. വീടിനു പിന്നിലും സമീപത്തെ റബര്‍ തോട്ടത്തിലുമാണിത്. കത്തിച്ച മൃതദേഹം അവര്‍ രണ്ടു ദിവസം പരിശോധിച്ചെന്നും പോലീസ് വ്യക്തമാക്കുന്നു.

English summary
student found dead mother in custody in kollam
topbanner

More News from this section

Subscribe by Email