Wednesday November 14th, 2018 - 1:53:am
topbanner

തെളിവെടുപ്പിനിടെ പതറാതെ ജയമോള്‍, മൊഴി വിശ്വസത്തിലെടുക്കാതെ പോലീസ്; ഇന്ന് കോടതിയില്‍ ഹാജരാക്കും

Jikku Joseph
തെളിവെടുപ്പിനിടെ പതറാതെ ജയമോള്‍, മൊഴി വിശ്വസത്തിലെടുക്കാതെ പോലീസ്; ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊല്ലം: കൊട്ടിയത്ത് പതിനാലുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ പത്തുമണിക്ക് പരവൂര്‍ കോടതിയിലാണ് ജയമോളെ ഹാജരാക്കുക. അതേസമയം, വസ്തുതര്‍ക്കത്തെ തുടര്‍ന്നാണു കൊലപാതകമെന്ന മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതില്‍ കൂടുതല്‍ അന്വേഷണം നടത്താനാണു നീക്കം. സംഭവത്തില്‍ ജയമോളുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്.

പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ ജനങ്ങള്‍ പ്രകോപിതരായ സാഹചര്യത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടുകാരുമായി നിലനിന്നിരുന്ന സ്വത്ത് തര്‍ക്കമാണ് എല്ലാത്തിനും കാരണമെന്ന നിലപാടിലാണ് തുടക്കം മുതല്‍ ജയ.

എന്നാല്‍ സ്വത്തുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവും മകനുമായി ഉണ്ടായിരുന്നില്ലെന്ന് ജോബിന്റെ അച്ഛന്‍ പറയുന്നു. ജയയ്ക്ക് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്നാണ് ഭര്‍ത്താവ് ജോബ് പറയുന്നത്. എന്നാല്‍ ജോബിന്റെ നിലപാടിനെ അയല്‍ക്കാര്‍ പോലും അംഗീകരിക്കുന്നില്ല.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെ ഒരിക്കല്‍ പോലും മകനെ കൊലപ്പെടുത്തിയതില്‍ ആ അമ്മയ്ക്ക് കുറ്റബോധം തോന്നിയില്ല. അടുക്കളയിലെ സ്ലാബിലിരുന്ന ജിത്തുവിനെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്ന് കൂസലില്ലാതെയാണ് ജയ അന്വേഷണ സംഘത്തോട് സമ്മതിച്ചത്. പിന്നീടെന്ത് ചെയ്‌തെന്ന് ചോദിച്ചപ്പോള്‍ കുഞ്ഞ് താഴെ വീണെന്നായിരുന്നു മറുപടി.

മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയി കത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി വിവരിച്ചു. മൊഴി പഠിച്ച് പറയും പോലെ കള്ളം പറയുകയാണെന്ന സംശയത്തില്‍ ഉറങ്ങാന്‍ അനുവദിക്കാതെ മറിച്ചും തിരിച്ചും ചോദ്യങ്ങള്‍ നീണ്ടു. ഉദ്യോഗസ്ഥര്‍ മാറി മാറി പുലര്‍ച്ചെ വരെ ചോദ്യം ചെയ്തിട്ടും ആദ്യം നല്‍കിയ മൊഴിയില്‍ നിന്ന് മാറ്റമുണ്ടായില്ല. മൃതദേഹം വെട്ടി മുറിച്ചിട്ടില്ലെന്ന് ഇവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

കത്തിയ ശേഷം ശരീരഭാഗങ്ങള്‍ അടര്‍ന്ന് മാറിയതാണെന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക നിരീക്ഷണങ്ങള്‍ ഉച്ചയോടെ പുറത്തുവന്നതോടെ ജയയുടെ മൊഴി വിശ്വാസത്തിലെടുക്കാമെന്ന നിഗമനത്തിലെത്തുകയായിരുന്നു. വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിന് കുരീപ്പള്ളിയിലെ വീട്ടിലെത്തിച്ചു. ഇവിടെവച്ച് ഇടയ്ക്ക് വിതുമ്ബിയെങ്കിലും മകനെ കൊന്ന് കത്തിച്ചതെങ്ങനെയെന്ന് കൃത്യമായി വിവരിച്ചു.

English summary
student found dead mother in custody in kollam
topbanner

More News from this section

Subscribe by Email