Wednesday September 19th, 2018 - 1:37:pm
topbanner
Breaking News

ജയ വീണ്ടും മൊഴിമാറ്റി; മകനെ കൊന്നതില്‍ ദുഖമില്ല, കൊന്നത് മകന്റെ ശരീരത്തില്‍ പിശാച് കൂടിയതിനാല്‍

Jikku Joseph
ജയ വീണ്ടും മൊഴിമാറ്റി; മകനെ കൊന്നതില്‍ ദുഖമില്ല, കൊന്നത് മകന്റെ ശരീരത്തില്‍ പിശാച് കൂടിയതിനാല്‍

കൊല്ലം: കൊല്ലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റസമ്മതം നടത്തിയ മാതാവ് വീണ്ടും മൊഴി മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. മകന്റെ ശരീരത്തില്‍ പിശാച് കൂടിയിട്ടുണ്ടെന്നും അതിനാലാണ് കൊലപ്പെടുത്തിയത് എന്നുമാണ് പുതിയമൊഴിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മകനെ കൊന്നതില്‍ തനിക്ക് ദുഖമില്ല. മകനെ കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തിയിട്ടും കൊലപാതക രീതിയും കൊലയ്ക്കുള്ള കാരണവും സംബന്ധിച്ച് ഇവര്‍ നല്‍കിയ വിശദീകരണം വിശ്വാസയോഗ്യമല്ലാത്ത സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് മകനെ കൊലചെയ്യുന്നതിനുള്ള പ്രേരണയായി ഇവര്‍ വിചിത്രവാദം ഉന്നയിച്ചിരിക്കുന്നത്.

തന്നെ കളിയാക്കിയതിനാണ് മകനെ തീ കൊളുത്തി കൊന്നതെന്നാണ് ജയമോള്‍ പോലീസിന് മൊഴി കൊടുത്തിരുന്നത്. കളിയാക്കുന്നത് ഇഷ്ടമല്ലെന്നും അതിനാല്‍ മകനെ താന്‍ ഒറ്റക്ക് കൊലപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ജയമോള്‍ക്ക് മാനസീക പ്രശ്നങ്ങളുണ്ടെന്നാണ് ഭര്‍ത്താവ് ജോബ് പോലീസ് മൊഴി നല്‍കിയിരുന്നു.

English summary
student found dead mother in custody in kollam
topbanner

More News from this section

Subscribe by Email