Tuesday November 20th, 2018 - 3:59:am
topbanner

ഭാര്യക്ക് മാനസിക രോഗമുണ്ടെന്ന് ജിത്തുവിന്റെ പിതാവ്; അടുത്ത വീട്ടില്‍ നിന്നാണ് മണ്ണെണ്ണ വാങ്ങിയതെന്ന് ജയ

Jikku Joseph
ഭാര്യക്ക് മാനസിക രോഗമുണ്ടെന്ന് ജിത്തുവിന്റെ പിതാവ്; അടുത്ത വീട്ടില്‍ നിന്നാണ് മണ്ണെണ്ണ വാങ്ങിയതെന്ന് ജയ

കൊല്ലം: കൊല്ലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റസമ്മതം നടത്തിയ മാതാവ് ജയയെ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട ജിത്തുവിന്റെ പിതാവ് ജോബിനെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഭാര്യക്ക് മാനസിക രോഗമുണ്ടെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

എന്നാല്‍ ഇവര്‍ പറയുന്നത് പോലീസ് വിശ്വസിച്ചിട്ടില്ല. അയല്‍ വീട്ടില്‍ നിന്നാണ് മൃതദേഹം കത്തിക്കാന്‍ മണ്ണെണ്ണ വാങ്ങിയതെന്ന് ജയ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. താന്‍ ഒറ്റക്കാണ് കൊല നടത്തിയതെന്ന മൊഴിയില്‍ മാതാവ് ജയ ഉറച്ചു നില്‍ക്കുകയാണ്. വീടിന് പുറകിലും അടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ വച്ചുമാണ് മൃതദേഹം കത്തിച്ചതെന്നാണ് ഇവര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജയയോടെപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത കുരീപ്പള്ളി സ്വദേശിയായ ട്യൂട്ടോറിയല്‍ അധ്യാപകനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വീണ്ടും ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയാണ് ഇയാളെ വിട്ടയച്ചിട്ടുള്ളത്.

English summary
student found dead mother and father in custody in kollam
topbanner

More News from this section

Subscribe by Email