topbanner
Wednesday August 23rd, 2017 - 7:20:pm
topbanner

വിദ്യാര്‍ത്ഥിക്ക് ലഹരി മരുന്ന് നല്‍കിയ സംഭവം: പ്രതിക്കെതിരെ കേസെടുത്തു

suvitha
വിദ്യാര്‍ത്ഥിക്ക് ലഹരി മരുന്ന് നല്‍കിയ സംഭവം: പ്രതിക്കെതിരെ കേസെടുത്തു

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഹരി മരുന്ന് നല്‍കിയ സംഭവത്തില്‍ പ്രതിക്കെതിരെ കേസെടുത്തു. കോട്ടയം ചിങ്ങവനത്താണ് സംഭവം. പനച്ചിക്കാട് സ്വദേശി അനിൽ കുമാറിനെതിരെ ബാലാവകാശ നിയമപ്രകാരമാണ് കേസെടുത്തത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ഇയാൾ ലഹരി മരുന്ന് നല്‍കിയത്.

സക്കൂളില്‍ നിന്നും മടങ്ങവേ കൂട്ടുകാരന്റെ വീട്ടില്‍ പോയ ഈ വിദ്യാര്‍ത്ഥിക്ക് കൂട്ടുകാരന്റെ പിതാവായ പരുത്തുംപാറ വെള്ളുത്തുരുത്തി സ്വദേശി അനില്‍കുമാര്‍ ലഹരി ഗുളിക നല്കുകയായിരുന്നു. ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥി മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

വിദ്യാര്‍ത്ഥി ചികില്‍സയ്ക്കു ശേഷം വീട്ടിലെത്തി. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ചിങ്ങവനം പോലീസ് ഇയാള്‍ക്കതെിരെ കേസ് എടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ പിടികൂടാൻ ഇത് വരെ സാധിച്ചിട്ടില്ല. 

Read more topics: kottayam, drugs, case, filed,
English summary
A case has been filed against a man who gave drugs minor child
topbanner topbanner

More News from this section

Subscribe by Email