topbanner
Wednesday October 18th, 2017 - 12:38:pm
topbanner

കോളേജിന് സമീപമുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു

NewsDesk
കോളേജിന് സമീപമുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു

വയനാട്: മുട്ടില്‍ ഡബ്‌ള്യുഎംഒ കോളേജിലെ ബിഎസ്സി കെമിസ്ട്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി തേറ്റമല വള്ളിയാട്ട് റഷീദ്- റംല ദമ്പതികളുടെ മകളുമായ റഹീന (18) വാഹനാപകടത്തില്‍ മരിച്ചു.

അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നു. മുട്ടലില്‍ കോളേജിന് സമീപം റോഡ് മുറിച്ച് കടക്കുമ്പോള്‍ പിക് അപ്പ് ജീപ്പ് ഇടിക്കുകയായിരുന്നു. ഒരാഴ്ചയോളം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

ഡെല്‍ഹി ജെഎന്‍യു വി ലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി നജീബ് ഏക സഹോദരനാണ്. ഖബറടക്കം ഇന്ന് തേറ്റമല പുതിയപാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Read more topics: Student, accident, wayanad
English summary
Student dies in accident in wayanad
topbanner topbanner

More News from this section

Subscribe by Email