Friday February 22nd, 2019 - 8:37:pm
topbanner

പരീക്ഷയ്ക്ക് കോപ്പിയടിച്ചത് ഇന്‍വിജിലേറ്റര്‍ പിടികൂടി; കോട്ടയത്ത് ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Jikku Joseph
പരീക്ഷയ്ക്ക് കോപ്പിയടിച്ചത് ഇന്‍വിജിലേറ്റര്‍ പിടികൂടി; കോട്ടയത്ത് ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കോട്ടയം: പരീക്ഷക്ക് കോപ്പിയടിച്ചത് പിടിക്കപ്പെട്ടതില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളജിലെ ബിരുദ വിദ്യാര്‍ഥി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് മരിച്ചത്. ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ് അഭിനന്ദ്.

അഭിനന്ദ് ഉള്‍പ്പടെ ഒമ്പത് കുട്ടികളെ കോപ്പിയടിച്ചതിന് ഇന്‍വിജിലേറ്റര്‍ പിടിച്ചിരുന്നു. കുട്ടികളോട് മാപ്പ് എഴുതി നല്‍കാന്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ ഹോസ്റ്റല്‍ മുറിയിലേക്ക് പോയ അഭിനന്ദ് ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവത്തില്‍ പോലീസ് ഇക്കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ആത്മഹത്യക്ക് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

 

Viral News

Read more topics: student, died, hanging, exam, kottayam
English summary
student died of hanging exam in kottayam
topbanner

More News from this section

Subscribe by Email