Tuesday February 19th, 2019 - 6:17:am
topbanner

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

rajani v
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍.ഇതുമായി ബന്ധപ്പെട്ട് ബസ്സുടമകള്‍ ഇതുവരെ സര്‍ക്കാരിനെ ഔദ്യോഗികമായി ഒരു കാര്യവും അറിയിച്ചിട്ടില്ല.

ബസ്സുടമകള്‍ക്ക് അമിതാവേശം നല്ലതല്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

എന്നാല്‍ ഒരു വിഭാഗം ബസുടമകളുടെ നിലപാടിനോട് യോജിക്കില്ലെന്നും കേരള ബസ് ട്രാന്‍പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയും അറിയിച്ചു.

 

 

Viral News

Read more topics: student, concession, ak sasindran
English summary
student concession ak sasindran
topbanner

More News from this section

Subscribe by Email