Sunday April 21st, 2019 - 2:35:pm
topbanner
topbanner

കീഴാറ്റൂര്‍ സമരം:വയല്‍ക്കിളികളുടെ ബഹുജന മാര്‍ച്ച് ആരംഭിച്ചു

ANJU NC
കീഴാറ്റൂര്‍ സമരം:വയല്‍ക്കിളികളുടെ ബഹുജന മാര്‍ച്ച് ആരംഭിച്ചു

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ സമരം ചെയ്തുവന്ന വയല്‍ക്കിളികളുടെ രണ്ടാം ഘട്ട ബഹുജന മാര്‍ച്ച് ആരംഭിച്ചു. തളിപ്പമ്പില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറ് കണക്കിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, പി.സി ജോര്‍ജ് എംഎല്‍എ, സുരേഷ് ഗോപി എം.പി അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. 'കേരളം കീഴാറ്റൂരിലേക്ക്' എന്ന പേരിലുള്ള മാര്‍ച്ച് വയലില്‍ സമാപിക്കും.

Read more topics: strike, keezhatoor, kannur,
English summary
strike to keezhatoor
topbanner

More News from this section

Subscribe by Email