Sunday February 17th, 2019 - 7:38:pm
topbanner

മൂന്ന് ജില്ലകളില്‍ ഇന്ന് ഹര്‍ത്താല്‍

Jikku Joseph
മൂന്ന് ജില്ലകളില്‍ ഇന്ന് ഹര്‍ത്താല്‍

കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ പൂര്‍ണമായും കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളിലും പത്തനംതിട്ട ജില്ലയിലെ എട്ട് പഞ്ചായത്തുകളിലും ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കോട്ടയം ജില്ലയിലെ മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, പൂഞ്ഞാര്‍ പഞ്ചായത്തുകളിലും പത്തനംതിട്ട ജില്ലയില്‍ പെരുനാട്, വടശ്ശേരിക്കര, വെച്ചൂച്ചിറ, നാറാണംമൂഴി, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം എന്നീ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍ നടക്കുക.

ഇടുക്കിയില്‍ യു.ഡി.എഫും കേരള കോണ്‍ഗ്രസ്-എമ്മും ആഹ്വാനംചെയ്ത ഹര്‍ത്താലില്‍നിന്ന് പാല്‍, പത്രം, ആശുപത്രി, വിവാഹം, മരണം തുടങ്ങിയ ഒഴിവാക്കിയതായി യു.ഡി.എഫ് ഇടുക്കി ജില്ല ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍ അറിയിച്ചു.

Viral News

English summary
strike three district today
topbanner

More News from this section

Subscribe by Email