Monday September 24th, 2018 - 2:06:am
topbanner

ജോലിസമയം കഴിഞ്ഞും സമരമോ പ്രതിഷേധപ്രകടനമോ നടത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് ഹൈക്കോടതി

akhila
ജോലിസമയം  കഴിഞ്ഞും സമരമോ  പ്രതിഷേധപ്രകടനമോ നടത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് ഹൈക്കോടതി

കൊച്ചി: ജോലിസമയം  കഴിഞ്ഞും  ഓഫീസ് പരിസരത്ത് സമരമോ പ്രതിഷേധപ്രകടനമോ നടത്തുന്നത് സ്വഭാവദൂഷ്യമാണെന്നും ശിക്ഷാര്‍ഹമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.

ഇതോടെ സമരങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു പുറത്തു നടത്തേണ്ട അവസ്ഥയാണ്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. സമാധാനപരമായി പോലും ഓഫീസ് പരിസരങ്ങളില്‍ സമരവും പ്രതിഷേധവും നടത്തുന്നത് അവിടെ ജോലിചെയ്യുന്നവരെയും ഓഫീസിലെത്തുന്ന പൊതുജനങ്ങളെയും ബാധിക്കുമെന്നത് നല്ല തൊഴില്‍ സംസ്‌കാരത്തെ ഇല്ലാതാക്കും.

ഓഫീസ് പ്രവര്‍ത്തനസമയത്തിന് ശേഷമായാല്‍ പോലും പരിസരത്ത് സമരവും പ്രതിഷേധവും നടത്തുന്നത് സ്വഭാവദൂഷ്യം തന്നെയാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തിരുവനന്തപുരം എ.ജി. ഓഫീസിലെ ജീവനക്കാരനെ സസ്‌പെന്‍ഡു ചെയ്തതും അനുബന്ധ കാരണങ്ങളുമാണ് കേസിനാസ്പദമായത്. സസ്‌പെന്‍ഷനെതിരേ എ.ജി. ഓഫീസില്‍ ദിവസങ്ങളോളം ധര്‍ണയും സമരവും നടന്നു.

ഇതിന് കേസിലെ എതിര്‍ കക്ഷിക്ക് ഓഫീസ് മേധാവി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. താന്‍ സമരം ചെയ്തത് ഓഫീസ് സമയത്തല്ലെന്നും അതിനാല്‍ നിയമലംഘനമില്ലെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ ഓഫീസ് മേധാവി ഇത് തള്ളി അച്ചടക്കനടപടിയെടുത്തതിനെ തുടര്‍ന്ന് ചോദ്യംചെയ്ത് ജീവനക്കാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു.

നടപടി പുനഃപരിശോധിക്കണമെന്നായിരുന്നു ട്രിബ്യൂണല്‍ വിധി. ഇതിനെതിരേ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സമരത്തില്‍ പങ്കെടുത്തത് അര്‍ഹമായ അവധിയെടുത്തിട്ടാണെന്ന് ജീവനക്കാരന്‍ കോടതിയെ അറിയിച്ചു. അവധി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുള്ളത് പേഴ്‌സണല്‍-ഡൊമസ്റ്റിക് ആവശ്യമെന്നാണ്. ഓഫീസിനെ തെറ്റിദ്ധരിപ്പിച്ച് അവധിയെടുത്തത് സ്വഭാവദൂഷ്യം തന്നെയാണെന്നും ഹൈക്കോടതി വിധിച്ചു.

ധര്‍ണയും മുദ്രാവാക്യം വിളിയും സമാധാനപരമായിരുന്നെന്നും മോശം പദപ്രയോഗം നടത്തിയിട്ടില്ലെന്നും എതിര്‍കക്ഷി വാദിച്ചെങ്കിലും ഹൈക്കോടതി തള്ളി. വിധിക്കെതിരേ സുപ്രീംകോടതിയിലോ ഭരണഘടനാ ബെഞ്ചിലോ സമീപിക്കുന്നില്ലെങ്കില്‍ ഓഫീസ് പരിസരത്തെ സമരങ്ങള്‍ സംഘടനകള്‍ക്ക് ഉപേക്ഷിക്കേണ്ടിവരുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

Read more topics: strike, high court
English summary
strike no allowed outside the office; high court
topbanner

More News from this section

Subscribe by Email