Wednesday September 19th, 2018 - 1:15:pm
topbanner
Breaking News

കെ.എസ്.ആര്‍.ടി.സിക്ക് പണിമുടക്ക് സമ്മാനിച്ചത് കോടികളുടെ നഷ്ടം

Jikku Joseph
കെ.എസ്.ആര്‍.ടി.സിക്ക് പണിമുടക്ക് സമ്മാനിച്ചത് കോടികളുടെ നഷ്ടം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് പണിമുടക്ക് സമ്മാനിച്ചത് കോടികളുടെ നഷ്ടം. ഏകദേശം നാലുകോടി രൂപയോളം നഷ്ടമാണ് കഴിഞ്ഞ ദിവസത്തെ സമത്തിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കോര്‍പറേഷന്റെ പ്രതിദിന ശരാശരി കലക്ഷന്‍ 6.25 കോടി രൂപയാണ്. ഡീസല്‍ ഇനത്തില്‍ ചെലവ് മൂന്നു കോടി രൂപ.

മോട്ടോര്‍വാഹന പണിമുടക്കു നടന്ന ബുധനാഴ്ച രാവിലെ 191 കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ചൊവ്വാഴ്ച രാത്രി പ്രവര്‍ത്തിപ്പിച്ചത് 728 ബസുകളും. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് നഷ്ടം നാലുകോടി വരുമെന്ന നിഗമനത്തില്‍ കോര്‍പ്പറേഷന്‍ എത്തിച്ചേര്‍ന്നത്. പണിമുടക്കു ദിവസമായ ബുധനാഴ്ചയിലെ കലക്ഷന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച ലഭിക്കുമ്പോള്‍ മാത്രമേ കൃത്യമായ നഷ്ടം കണക്കാക്കാനാകൂ.

English summary
strike makes ksrtc to lost crores
topbanner

More News from this section

Subscribe by Email