Wednesday November 21st, 2018 - 11:43:pm
topbanner

മദ്യവില്പനശാല തുറക്കണമെന്നാവശ്യം ശക്തം; ഉളിക്കലില്‍ ഇന്ന് ഹര്‍ത്താല്‍

Jikku Joseph
മദ്യവില്പനശാല തുറക്കണമെന്നാവശ്യം ശക്തം; ഉളിക്കലില്‍ ഇന്ന് ഹര്‍ത്താല്‍

ഉളിക്കല്‍: ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാല തുറക്കണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലെ ഉളിക്കല്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് കര്‍മസമിതിയുടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാല പൂട്ടിയതിനെത്തുടര്‍ന്ന് വ്യാജമദ്യവില്‍പ്പന വര്‍ധിച്ചുവെന്നുപറഞ്ഞാണ് കര്‍മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

പത്രം, പാല്‍, വാഹനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കര്‍മസമിതി 2003-ല്‍ നടത്തിയ ഹര്‍ത്താലിനെത്തുടര്‍ന്നാണ് ഉളിക്കലില്‍ മദ്യവില്പനശാല തുടങ്ങിയത്. മദ്യ ഉപഭോഗം കൂടിയതിനാല്‍ കുടുംബശ്രീ പ്രവര്‍ത്തകരും പഞ്ചായത്തും സമ്മര്‍ദം ചെലുത്തുകയും തുടര്‍ന്ന് 2014-ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മദ്യവില്പനശാല അടച്ചുപൂട്ടുകയുമായിരുന്നു.

English summary
strike at ulikkal gram panchayat today
topbanner

More News from this section

Subscribe by Email