Monday September 24th, 2018 - 9:34:pm
topbanner

കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ മെല്ലപ്പോക്ക് സമരം; വലഞ്ഞത് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍

Jikku Joseph
കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ മെല്ലപ്പോക്ക് സമരം; വലഞ്ഞത് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ മെല്ലപ്പോക്ക് സമരം. ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെയാണ് ജീവനക്കാര്‍ ഒരു മുന്നറിയിപ്പു പോലുമില്ലാതെ മെല്ലപ്പോക്ക് സമരത്തിലേയ്ക്ക് നീങ്ങിയത്.

ദീര്‍ഘദൂര യാത്രയ്ക്കായി മുന്‍കൂട്ടി ബുക്ക് ചെയ്ത് പുലര്‍ച്ചെ എത്തിയ യാത്രക്കാരാണ് സമരത്തില്‍ വലഞ്ഞത്. ജീവനക്കാരുടെ നിസഹകരണത്തെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി.

പുലര്‍ച്ചെ നാലു മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം-കോയമ്പത്തൂര്‍ സ്‌കാനിയ സര്‍വീസ്, തിരുവനന്തപുരം-പാലക്കാട് വോള്‍വോ എന്നീ സര്‍വീസുകള്‍ മുടങ്ങി. മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ ഇതോടെ  സാധാരണ ബസുകളില്‍  പോകേണ്ടി വന്നു.

എന്നാല്‍ ജീവനക്കാരുടെ മിന്നല്‍ സമരത്തിനെതിരെ കെ.എസ്.ആര്‍.ടി.സി എംഡി രംഗത്തെത്തി. ഇന്ന് ജോലിക്ക് എത്താത്തവരെ സസ്പെന്‍ഡ് ചെയ്യാന്‍ എംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസം മുമ്പും ഇത്തരത്തില്‍ ജീവനക്കാര്‍ ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ സമരം നടത്തിയിരുന്നു.

English summary
strike at ksrtc today
topbanner

More News from this section

Subscribe by Email