Wednesday November 14th, 2018 - 11:21:pm
topbanner

കൂത്തുപറമ്പില്‍ ഇന്ന് ഹര്‍ത്താല്‍

Jikku Joseph
കൂത്തുപറമ്പില്‍ ഇന്ന് ഹര്‍ത്താല്‍

കൂത്തുപറമ്പ്: ആര്‍.എസ്.എസ് കൂത്തുപറമ്പ് കാര്യാലയത്തിനുനേരേയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പ് നഗരസഭയില്‍ ബുധനാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തും. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്നൊഴിവാക്കി.

തൊക്കിലങ്ങാടിയില്‍ കൂത്തുപറമ്പ് എച്ച്.എസ്.എസിന് സമീപത്തെ ആര്‍.എസ്.എസ് കൂത്തുപറമ്പ് കാര്യാലയത്തിനും ശ്രീനാരായണമന്ദിരത്തിനും നേരേ അക്രമം. ചൊവ്വാഴ്ച വൈകീട്ട് 4.30-ഓടെയാണ് സംഭവം. ആയുധങ്ങളുമായെത്തിയ ഒരുസംഘമാണ് അക്രമം നടത്തിയതെന്ന് ആര്‍.എസ്.എസ് നേതൃത്വം പറഞ്ഞു. ഇവര്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും നേതൃത്വം ആരോപിച്ചു.

ആദ്യം കാര്യാലയത്തിനുനേരേയാണ് അക്രമമുണ്ടായത്. ബോംബെറിഞ്ഞ് ഭീതിപരത്തിയതിനുശേഷം കാര്യാലയത്തിനുനേരേ അക്രമം നടത്തുകയായിരുന്നു. ഉഗ്രശേഷിയുള്ള രണ്ട് സ്റ്റീല്‍ബോംബുകളാണെറിഞ്ഞത്. ബോംബേറില്‍ കാര്യാലയത്തിന്റെ കോണ്‍ക്രീറ്റ് ചാരുപടിയുടെ ഒരുവശം തകര്‍ന്നു.

സമീപത്തായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ സേവാസമിതിയുടെ മന്ദിരത്തിനുനേരേ തുടര്‍ന്നാണ് അക്രമമുണ്ടായത്. വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ശ്രീനാരായണ ഗുരുവിന്റെ വലിയ ചിത്രം അടിച്ചുതകര്‍ത്തെന്ന് നേതൃത്വം വ്യക്തമാക്കി.

Read more topics: strike, koothuparamb, today, harthal
English summary
strike at koothuparamb today
topbanner

More News from this section

Subscribe by Email