Tuesday November 20th, 2018 - 1:43:am
topbanner

യൂണിയന്‍ നേതാവിന്റെ പിറന്നാളാഘോഷം തടഞ്ഞു; കൊച്ചി ഐഒസി പ്ലാന്റുകളില്‍ മിന്നല്‍ പണിമുടക്ക്

NewsDesk
യൂണിയന്‍ നേതാവിന്റെ പിറന്നാളാഘോഷം തടഞ്ഞു; കൊച്ചി ഐഒസി പ്ലാന്റുകളില്‍ മിന്നല്‍ പണിമുടക്ക്

കൊച്ചി: യൂണിയന്‍ നേതാവിന്റെ പിറന്നാളാഘോഷം തടഞ്ഞതിനെ തുടര്‍ന്ന് കൊച്ചി ഐഒസി പ്ലാന്റുകളില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്.

ഉദയംപേരൂര്‍, ചേളാരി, കൊല്ലം യൂണിറ്റുകളിലാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. ഇതോടെ വിവിധ ഏജന്‍സികളിലേക്കുള്ള പാചകവാതക വിതരണം തടസപ്പെട്ടു.

ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് പണിമുടക്കിലേക്കു നയിച്ച സംഭവമുണ്ടായത്. ഐഒസി ചേളാരി പ്ലാന്റിലെ സ്ഥിരം ജീവനക്കാര്‍ അവരുടെ ദക്ഷിണമേഖല പ്രസിഡന്റായ ടി.എസ്.രംഗരാജന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് പ്ലാന്റിനുള്ളില്‍ ബാനറുകളും കൊടി തോരണങ്ങളും വച്ചിരുന്നു.

എന്നാല്‍ പ്ലാന്റിനുള്ളില്‍ ഇവ സ്ഥാപിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട സിഐടിയു പ്രവര്‍ത്തകര്‍ അതെടുത്തു മാറ്റി. ഇതില്‍ പ്രതിഷേധിച്ചാണ് പ്ലാന്റിനുള്ളിലെ സ്ഥിരം ജീവനക്കാര്‍ സമരം നടത്തുന്നത്. പ്ലാന്റിലെ ജീവനക്കാര്‍ സമരം തുടങ്ങിയതോടെ പാചകവാതക വിതരണം മുടങ്ങിയ നിലയിലാണ്.

പ്ലാന്റിനുള്ളില്‍ യാതൊരു വിധ ആഘോഷങ്ങളും പാടില്ലെന്ന് മുന്‍ തീരുമാനമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിഐടിയു പരിപാടിയെ എതിര്‍ത്തത്. പതിനഞ്ചോളം സ്ഥിരം ജീവനക്കാരാണ് ചേളാരി പ്ലാന്റിലുള്ളത്.

Read more topics: strike, kochi, ioc
English summary
strike at kochi ioc plants
topbanner

More News from this section

Subscribe by Email