Friday August 17th, 2018 - 11:33:am
topbanner

കണ്ണൂരിൽ ഭീതി വിതച്ചു കൊണ്ട് വീണ്ടും തെരുവുനായ്ക്കള്‍ ആടിനെ കടിച്ചു കൊന്നു

NewsDesk
കണ്ണൂരിൽ ഭീതി വിതച്ചു കൊണ്ട് വീണ്ടും തെരുവുനായ്ക്കള്‍ ആടിനെ കടിച്ചു കൊന്നു

കണ്ണൂർ : തളിപ്പറമ്പ് പട്ടുവത്ത് ഭീതി വിതച്ചു കൊണ്ട് വീണ്ടും തെരുവുനായ്ക്കള്‍ ആടിനെ കടിച്ചു കൊന്നു. കൂത്താട്ടെ കൊയിലേരിയന്‍ പങ്കജത്തിന്റെ ഗര്‍ഭിണിയായ ആടാണ് തെരുവുനായ്ക്കളുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം.

വീടിനു സമീപത്തെ പറമ്പില്‍ കെട്ടിയിട്ട ആട് ബഹളം വെക്കുന്നത് കേട്ട് ഓടിയെത്തുമ്പോഴേക്കും ആടിനെ ഒരു സംഘം തെരുവുനായക്കള്‍ കടിച്ചു കൊലപ്പെടുത്തിയിരുന്നു. കൂട്ടമായി എത്തുന്ന നായകള്‍ കോഴികളെ കൂടു തകര്‍ത്ത് കൊണ്ടുപോകുന്നതും പതിവാണ്.

കൂത്താട്ടെ കൊയിലേരിയന്‍ മധുസൂധനന്‍, ദിലീപ്, ടി.പി ഇബ്രാഹിം എന്നിവരുടെ വീടുകളില്‍ വളര്‍ത്തുന്ന പത്തോളം കോഴികളെ കൂടു തകര്‍ത്താണ് കൊണ്ടു പോയത്. കഴിഞ്ഞ ദിവസം കുന്നരുവിലെ സൗമിനിയുടെ ആടിനെ ഒരു സംഘം തെരുവുനായക്കള്‍ കടിച്ചു കൊലപ്പെടുത്തിയിരുന്നു.

കൂത്താട്ട് പടിഞ്ഞാറെ ചാലില്‍ പുത്തരി ഗോവിന്ദന്‍, കെ. റജീന എന്നിവരുടെ ഓരോ ആടുകള്‍ നായ്ക്കളുടെ അക്രമത്തില്‍ പരിക്കേറ്റ് എഴുന്നേറ്റ് നടക്കാനാകാതെ ദുരിതമനുഭവിക്കുകയാണ്. തെരുവുനായകള്‍ വളര്‍ത്തുമൃഗങ്ങളെ അക്രമിക്കുന്നതോടൊപ്പം കുട്ടികളെയും അക്രമിക്കുമോയെന്ന ഭയപ്പാടിലാണ് കഴിയുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പേടി കാരണം കുട്ടികള്‍ സ്‌കൂളിലേക്കും മദ്രസകളിലേക്കും പോകാന്‍ മടിക്കുകയാണ്. ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും പഞ്ചായത്ത് അധികാരികളുടെ ഭാഗത്തു നിന്നും ഒരന്വേഷണവും ഉണ്ടായില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

നായകളുടെ കടിയേറ്റ് കൊല്ലപ്പെടുന്ന ആടിന് നഷ്ടപരിഹാരം ലഭിക്കില്ലെന്ന മറുപടിക്കു പുറമെ നായകളുടെ വംശവര്‍ദ്ധനവ് തടയാന്‍ വന്ധ്യംകരണം നടത്താനും നിര്‍ദ്ദേശിക്കുകയാണത്രേ അധികൃതര്‍ ചെയ്തത്.

വളര്‍ത്തു മൃഗങ്ങള്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയായി പെറ്റു പെരുകുന്ന നായകളെ നിയന്ത്രിക്കാന്‍ അടിയന്തര നടപടി പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Read more topics: kannur, taliparamba, stray dogs,
English summary
stray dogs kannur pattuvam
topbanner

More News from this section

Subscribe by Email