Friday April 26th, 2019 - 7:58:am
topbanner
topbanner

ജ്വല്ലറി ഉടമയെ പീഡനക്കേസില്‍ കുടുക്കി, പ്രണയം നടിച്ച് പണം തട്ടാന്‍ ശ്രമം; യുബര്‍ ടാക്‌സി ഡൈവറെ മര്‍ദ്ദിച്ച് എയ്ഞ്ചലിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍

Jikku Joseph
ജ്വല്ലറി ഉടമയെ പീഡനക്കേസില്‍ കുടുക്കി, പ്രണയം നടിച്ച് പണം തട്ടാന്‍ ശ്രമം; യുബര്‍ ടാക്‌സി ഡൈവറെ മര്‍ദ്ദിച്ച് എയ്ഞ്ചലിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍

കൊച്ചി: വൈറ്റിലയില്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച യുവതി കണ്ണൂര്‍ ആലക്കോട് സ്വദേശി എയ്ഞ്ചല്‍ ബേബി (30) സ്ഥിരം പ്രശ്നക്കാരിയെന്ന് റിപ്പോര്‍ട്ട്. ചില സീരിയലുകളില്‍ മുഖം കാണിച്ച് രംഗത്ത് വന്ന ഇവര്‍ പലരേയും പറ്റിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് ചില മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍.

തോപ്പുംപടി സ്വദേശിയായ ഷിനോജ് എറണാകുളം ഷേണായീസില്‍ നിന്ന് തൃപ്പൂണിത്തുറയിലെ ഓഫീസിലേക്ക് പോകാന്‍ വിളിച്ച യുബര്‍ ഷെയര്‍ ടാക്സിയില്‍ ഏയ്ഞ്ചലും സുഹൃത്തുക്കളും കയറിയതോടെയാണ് പ്രശ്നങ്ങള്‍ക്ക തുടക്കം കുറിക്കുന്നത്. ടാക്സിയില്‍ നിന്നും ഷിനോജിനെ ഇറക്കി വിടണമെന്ന് ഏയ്ഞ്ചലും കൂട്ടുകാരും ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം ബുക്ക് ചെയ്ത ഷിനോജിനെ ഇറക്കി വിടാന്‍ സാധിക്കില്ലെന്നായിരുന്നു ടാക്സി ഡ്രൈവറുടെ മറുപടി. പിന്‍സീറ്റില്‍ നിന്നും മുന്‍ സീറ്റിലേക്ക് മാറാന്‍ ഷിനോജ് തയ്യാറായിട്ടും ഇറക്കി വിടണമെന്ന നിലപാടിലായിരുന്നു ഏയ്ഞ്ചലും സംഘവും. ഇതിന് വിസമ്മതിച്ച ഡ്രൈവറെ മൂവര്‍ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കരിങ്കല്ല് കൊണ്ടുള്ള ഇടിയേറ്റ ടാക്സി ഡ്രൈവര്‍ കുമ്പളം താനത്ത് വീട്ടില്‍ ടി.ഐ ഷെഫീക്ക് (32) എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് നേതൃത്വം കൊടുത്ത എയ്ഞ്ചല്‍ ബേബിക്കെതിരെയും മറ്റൊരു പ്രതിയായ ഷീജ എം. അഫ്സലിനെതിരേയും പലവിധ ആരോപണങ്ങളുണ്ട്.

ഒരു വര്‍ഷം മുന്‍പ് തന്റെ സുഹൃത്തായ ജ്വല്ലറി ഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനേയും വളച്ച് പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതി ഏയ്ഞ്ചലിനെതിരെയുണ്ട്. അന്ന് തന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജ്വല്ലറി ഉടമയുടെ ജീവന്‍ രക്ഷിച്ചതെന്ന് പൊതുപ്രവര്‍ത്തകായ അജ്മല്‍ ശ്രീകണ്ഠാപുരം വെളിപ്പെടുത്തി.

പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് ജ്വല്ലറി ഉടമയെ ഏയ്ഞ്ചല്‍ തന്റെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തിയത്. ജ്വല്ലറിയില്‍ പലതവണ വന്ന പരിചയമുള്ളതിനാല്‍ ജ്വല്ലറി ഉടമയ്ക്ക് സംശയം തോന്നിയില്ല. ഏയ്ഞ്ചല്‍ വിളിച്ചത് പ്രകാരം ഫ്ളാറ്റില്‍ എത്തി. അവിടെ എത്തിയപ്പോള്‍ ഫ്ളാറ്റില്‍ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു. ഇതോടെ താന്‍ കുടുങ്ങിയെന്ന് ജ്വല്ലറി ഉടമയ്ക്ക് വ്യക്തമായി. ഇവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഏയ്ഞ്ചലും സംഘവും ജ്വല്ലറി ഉടമയെ പിടികൂടി കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാല പൊട്ടിച്ചെടുത്തു. അന്ന് വളരെ പാടുപെട്ടാണ് ഇയാള്‍ അവിടെ നിന്നും രക്ഷപെട്ടത്.

പിറ്റേന്ന് ഏയ്ഞ്ചലും സംഘവും ഇയാളുടെ ജ്വല്ലറിയില്‍ എത്തി. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ജ്വല്ലറി ഉടമ, അജ്മലിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത് അറിഞ്ഞ ഏയ്ഞ്ചലും സംഘവും ജ്വല്ലറി ഉടമ തങ്ങളെ ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായി. ഒടുവില്‍ തനിക്കെതിരെ പീഡനക്കേസ് വരുമെന്ന് ഭയന്ന് ജ്വല്ലറി ഉടമ പരാതിയില്‍ നിന്നും പിന്‍മാറുകയായിരുന്നു.

സമ്പന്ന കുടുംബാംഗമായ ഒരു യുവാവാണ് ഏയ്ഞ്ചലിന്റെ കെണിയില്‍ പിന്നീട് വീണത്. ഇയാളെ പ്രേമം നടിച്ചാണ് ഏയ്ഞ്ചല്‍ വളച്ചത്. ഇതില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ താന്‍ കൈഞരമ്പ് മുറിക്കുമെന്നും കേസില്‍ കുടുക്കുമെന്നും ഏയ്റഞ്ചലും സംഘവും ഭീഷണിപ്പെടുത്തി. ഈ പ്രശ്നവും പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നെന്ന് അജ്മല്‍ പറഞ്ഞു.

English summary
story of angel who is accused of beating uber taxi driver in kochi
topbanner

More News from this section

Subscribe by Email