Sunday March 24th, 2019 - 2:44:am
topbanner
topbanner

പിണറായി ഭരണത്തില്‍ പോലീസ് സ്റ്റേഷനുകള്‍ ഇടിവീരന്‍മാരുടെ കേന്ദ്രങ്ങളായി മാറി:സതീശന്‍ പാച്ചേനി

rajani v
പിണറായി ഭരണത്തില്‍ പോലീസ് സ്റ്റേഷനുകള്‍ ഇടിവീരന്‍മാരുടെ കേന്ദ്രങ്ങളായി മാറി:സതീശന്‍ പാച്ചേനി

പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി ആയതോടെ പോലീസ് സ്റ്റേഷനുകള്‍ മനുഷ്യത്വമില്ലാത്ത ഇടിവീരന്‍മാരുടെ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ക്രമസമാധാന പാലകര്‍ തെരുവ് ഗുണ്ടകളെപ്പോലെ പെരുമാറിയാല്‍ കോണ്‍ഗ്രസ് കൈയ്യും കെട്ടി നോക്കിയിരിക്കില്ല. സി.പി.എമ്മിന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പോലീസിന് കാക്കി അഴിച്ച് വെച്ച് ചുവപ്പ് കുപ്പായമിട്ട് കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ച് നടക്കുന്ന പണിയാണ് നല്ലത്.

കൂറെ പേര്‍ പോയില്ലെ പോലീസ് അസോസിയേഷന്‍ സമ്മേളനത്തിന് ചുവന്ന കുപ്പായമിട്ട് അവര്‍ കാക്കി കുപ്പായ മിടുന്നതിനെക്കാള്‍ നല്ലത് കാക്കി അഴിച്ച് വെച്ച് ചുവന്ന കുപ്പായ മിട്ട് നടക്കുന്നതാണ്. ഇവിടെ പിണറായിക്കാരാനായ ഒരു മുഖ്യമന്ത്രിയുണ്ട് പോലീസുകാര്‍ക്ക് അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് കുപ്പായമിടാന്‍ അവകാശമുണ്ടെന്നാണ് അയാള്‍ പറയുന്നത് എന്നാല്‍ അവരുടെ കാക്കി കുപ്പായം അഴിച്ച് വെച്ച് ചുവന്ന കുപ്പായമിട്ട് മുദ്രാവാക്യം വിളിച്ച് ഗുണ്ടകളായി നടക്കാന്‍ വിട് അതല്ലെ നല്ലത്.

കേരളത്തിലെ പോലീസിനെ പൂര്‍ണ്ണമായും രാഷ്ട്രീയ വല്‍ക്കരിച്ചതിന്റെ തെളിവാണ് സമ്മേളനത്തിലെ ചുവന്ന ഷര്‍ട്ട് ധരിക്കലും മുദ്രാവാക്യം വിളിയും അത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും, പോലീസുകാരുടെ ക്രൂരമായ മര്‍ദ്ദനമുറകളെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. പിണറായിക്ക് മുന്നെ ഉമ്മന്‍ചാണ്ടിയും ആന്റണിയും കെ കരുണാകരനും മുഖ്യമന്ത്രിയായിട്ടില്ലെ അന്നൊന്നും ഇത്തരത്തില്‍ പോലീസ് പെരുമാറിയിട്ടില്ലല്ലോ. ഇപ്പോള്‍ പോലീസ് സ്റ്റേഷന്‍ പാര്‍ട്ടി ഓഫീസാക്കി മാറ്റിയെന്നും പാച്ചേനി പറഞ്ഞു.

മട്ടന്നൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ കൊലപാതകത്തിന് ആസൂത്രണം ചെയ്തതില്‍ ജില്ലാ കമ്മിറ്റിക്കാര്‍ക്കും ഏരിയാ കമ്മിറ്റിക്കും ലോക്കല്‍ കമ്മിറ്റിക്കുമെല്ലാം പങ്കുണ്ട് എന്നാലിതേവരെ ഒരു ചെറുവിരല്‍ അനക്കാന്‍, അവരെ ചോദ്യം ചെയ്യാന്‍ പോലൂം പോലീസിന് സാധിച്ചില്ല. എടക്കാട്ടെ ഉനൈസിനെ പോലീസ് തന്നെയാണ് ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയത്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണം ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായ പ്രക്ഷേഭ സമരം നടത്തുന്നതോടൊപ്പം നിയമപരമായി നേരിടുക തന്നെ ചെയ്യുമെന്നും പാച്ചേനി പറഞ്ഞു.

എടക്കാട്ടെ ഉനൈസിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എടക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നിരപരാധിയായ ഒരു ചെറുപ്പക്കാരനെ ഒരു പരാതിയുടെ പേരില്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയശേഷം ക്രൂരമായി കൊല്ലാകൊല ചെയ്ത് വിട്ടയക്കുകയായിരുന്നു. വീട്ടിലെത്തി അല്‍പ്പ സമയത്തിനകം അവശനായ ഉനൈസിനെ സഹകരണ ആശുപത്രിയിലെത്തിച്ചു. പോലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ ഇടിവീരന്‍മാര്‍ ഉണ്ട് . ഇടിവീരന്‍മാരായ പോലീസുകാരെ വെറുതെ വിടാന്‍ പോകുന്നില്ല. അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും.

സംസ്ഥാനത്ത് അഭ്യന്തരവകുപ്പ് എന്ന സംവിധാനം ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അനുദിനം പോലീസുകാരുടെ ക്രൂരമായ അതിക്രമവും ഉരുട്ടികൊലയും മറ്റും നടക്കുകയാണ്. പിഞ്ചുകുട്ടികളുടെ മാനം പോലും രക്ഷിക്കാന്‍ കഴിയാത്ത പോലീസ് പിഞ്ചു കുട്ടികളെ പിഡിപ്പിച്ചവരെ രക്ഷിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്. ഇതു പോലെ നാണം കെട്ട പോലീസ് ഭരണം സംസ്ഥാനത്തുണ്ടായിട്ടില്ലെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

വാരപ്പുഴയില്‍ ശ്രീജിത്തെന്ന യുവാവിനെ പോലീസ് ക്രൂരമായി കൊലപ്പെടുത്തി. അതിന് നേതൃത്വം കൊടുത്ത എസ് പി യുടെ കഥകേട്ടാല്‍ അതിശയിക്കും 23 കേസുകളാണ് ഇയാള്‍ ഒതുക്കി തീര്‍ത്തത്. തന്റെ സ്ഥാനം ഉപയോഗിച്ച് അതിക്രമത്തിന് നേതൃത്വം കൊടുത്തവരില്‍ നിന്നും പണം വാങ്ങി അതിക്രമത്തിന് ഇരയായവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയെന്നതാണ് ഇയാളുടെ നടപടി.

ആ എസ് പിയാണ് വരാപ്പുഴയില്‍ ഉരുട്ടികൊലക്ക് നേതൃത്വം നല്‍കിയതെന്നും പാച്ചേനി പറഞ്ഞു. മാര്‍ച്ചിന് ശേഷം നടന്ന സമ്മേളനചടങ്ങില്‍ പുതുക്കുടി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ നാരായണന്‍, ഐ എന്‍ ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, കെ.സി മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.എം.പി മുരളി , പൊന്നമ്പത്ത് ചന്ദ്രന്‍ , വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, എം.പി വേലായുധന്‍, എന്‍.പി ശ്രീധരന്‍, സുരേഷ് ബാബു എളയാവൂര്‍, അഡ്വ.സി.ടി സജിത്ത്, രജിത്ത് നാറാത്ത്, സി.ടി.ഗിരിജ, രജനീരമാനന്ദ്, എം.കെ മോഹനന്‍, രാജീവന്‍ എളയാവൂര്‍ ,കണ്ടോത്ത് ഗോപി, സന്തോഷ് കണ്ണംമ്പള്ളി, കെ.വി.രവീന്ദ്രന്‍, റിജില്‍ മാക്കുറ്റി, കെ.വി ജയരാജന്‍, വി.സി പ്രസാദ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.

 

Read more topics: stheesan pacheni, pinarayi, police
English summary
stheesan pacheni pinarayi police
topbanner

More News from this section

Subscribe by Email