topbanner
Sunday September 24th, 2017 - 1:39:am
topbanner

വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന് തപാലില്‍ മനുഷ്യ വിസര്‍ജ്യവും വധഭീഷണിയും

Jikku Joseph
വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന് തപാലില്‍ മനുഷ്യ വിസര്‍ജ്യവും വധഭീഷണിയും

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി. പി.സി ജോര്‍ജിനെതിരെ കേസ് എടുത്തതിന് ശേഷമാണ് വധഭീഷണി ഉണ്ടായതെന്ന് ജോസഫൈന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല നടിയെ ആക്രമിച്ച കേസില്‍ ഇടപെട്ട സിനിമയിലെ വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ക്കും ഭീഷണിയുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ജോസഫൈന്‍ പറയുന്നു.

നിരവധി ഭീഷണിക്കത്തുകള്‍ തനിക്ക് കിട്ടിയതായും, മനുഷ്യ വിസര്‍ജ്യം തപാലില്‍ അയച്ചു തന്നതായും അവര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് പി.സി ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തത്. വാര്‍ത്താ സമ്മേളനത്തിലും, ടെലിവിഷന്‍ ചര്‍ച്ചകളിലും, അഭിമുഖങ്ങളിലും പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും വനിതാ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

മോശം പരാമര്‍ശങ്ങളും ഭീഷണികളും അടങ്ങുന്ന കത്തുകളാണ് എം.സി ജോസഫൈന് ലഭിച്ചിട്ടുള്ളത്. വനിതാ കമ്മീഷന്‍ ഓഫീസിലേക്കാണ് മനുഷ്യവിസര്‍ജ്യം പാക്ക് ചെയ്ത് അയച്ചത്. പരാതി ഉടന്‍തന്നെ പോലീസിന് കൈമാറുമെന്ന് എം.സി ജോസഫൈന്‍ വ്യക്തമാക്കി. എന്നാല്‍ ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ജോസഫൈന്‍ പറഞ്ഞു.

English summary
state women commission chairperson get human wastage by post and life threatening
topbanner topbanner

More News from this section

Subscribe by Email