Sunday July 22nd, 2018 - 8:36:am
topbanner
Breaking News

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മെയ് ആദ്യവാരം തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി

rajani v
എസ്എസ്എല്‍സി ഫല പ്രഖ്യാപനം മെയ് ആദ്യവാരം തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി

ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഏപ്രില്‍ 30നു ശേഷം ഏതു ദിവസവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് . എസ്എസ്എല്‍സി മൂല്യനിര്‍ണയം 23ന് ആണ് അവസാനിക്കുന്നത്. മറ്റു ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച വേണം.

ടാബുലേഷനില്‍ വിട്ടു പോയ മാര്‍ക്കുകള്‍ പരിശോധിച്ചു വീണ്ടും ചേര്‍ക്കണം. ഗ്രേസ് മാര്‍ക്കും തുടര്‍ മൂല്യനിര്‍ണയത്തിന്റെ മാര്‍ക്കും ഉള്‍പ്പെടുത്തണം. ഐടി മാര്‍ക്കും രേഖപ്പടുത്തേണ്ടതുണ്ട്. തുടര്‍ന്ന് ഒരിക്കല്‍ കൂടി പരിശോധിച്ചു കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഫലം പ്രഖ്യാപിക്കൂ. ഇതിന് ആറോ ഏഴോ ദിവസം എടുക്കും.

 

 

Read more topics: sslc, result, declaration
English summary
sslc result declaration
topbanner

More News from this section

Subscribe by Email