Tuesday May 21st, 2019 - 8:18:am
topbanner
topbanner

എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം മെയ് ഏഴിനോ, എട്ടിനോ; പ്ലസ് ടു ഫലം ഒന്‍പതിന്

RA
എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം മെയ് ഏഴിനോ, എട്ടിനോ; പ്ലസ് ടു ഫലം ഒന്‍പതിന്

തൃശൂര്‍: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് ഏഴിനോ, എട്ടിനോ പുറത്തുവരും. മൂല്യനിര്‍ണയം തീര്‍ന്ന ശേഷം ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും. അതിന്റെ പിറ്റേ ദിവസം തന്നെ പ്ലസ് ടു ഫലവും പ്രസിദ്ധീകരിക്കും.2932 സെന്ററുകളിലായി 4,35,142 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

സ്വകാര്യ രജിസ്‌ട്രേഷന്‍ നടത്തി 1867 കുട്ടികളും പരീക്ഷയെഴുതി.പ്ലസ് ടുവില്‍ 3.69 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പ്ലസ് ടു മൂല്യനിര്‍ണയം ശനിയാഴ്ചയോടെ തീരും.എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ നടത്തിപ്പിലെന്ന പോലെ കുറ്റമറ്റ രീതിയില്‍ പരീക്ഷാ ഫലം തയ്യാറാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.

Read more topics: sslc examination, result date
English summary
sslc examination result date
topbanner

More News from this section

Subscribe by Email