Sunday November 18th, 2018 - 9:24:am
topbanner

ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടി യമുനാതീരം മുഴുവനായും നശിപ്പിച്ചെന്ന് വിദഗ്ദ്ധ സമിതി

NewsDesk
ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടി യമുനാതീരം മുഴുവനായും നശിപ്പിച്ചെന്ന് വിദഗ്ദ്ധ സമിതി

ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഒഫ് ലിവിംഗ് സംഘടിപ്പിച്ച 'വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റില്‍' യമുനാ നദീ തീരത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കിയതായി റിപ്പോര്‍ട്ട്.

47പേജ് അടങ്ങുന്ന റിപ്പോര്‍ട്ടില്‍ ജലാശയങ്ങളും സസ്യജാലങ്ങളും നശിച്ചുവെന്ന് ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. മരങ്ങള്‍, കുറ്റിക്കാടുകള്‍, നീളന്‍ പുല്ലുകള്‍, നിരവധി ജീവജാലങ്ങളുടെ നിലനില്‍പ്പിന് അത്യാവശ്യമായ ജലസസ്യങ്ങള്‍ പ്രത്യേകിച്ച് കുളവാഴ എന്നിവ നശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവജാലങ്ങള്‍ക്ക് വാസസ്ഥലം നഷ്ടമാവുക, ഇവയെ ആട്ടിപായിക്കുക, നിരവധി ജന്തുക്കള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുക എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ജൈവവൈവിദ്ധ്യത്തിന് വലിയ കോട്ടം തട്ടിയ ഈ അവസ്ഥയില്‍ പല കാര്യങ്ങളും തിരിച്ചുകൊണ്ടു വരാന്‍ കഴിയാത്തവ ആണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഏഴ് പേരടങ്ങുന്ന സമിതിയെയാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ യമുനാ തീരത്തെ നഷ്ടങ്ങളെ കുറിച്ച് വിലയിരുത്താനായി നിയമിച്ചത്. എന്നാല്‍ യമുനാ തീരത്തെ ശോചനീയമായ അവസ്ഥയില്‍ നിന്നു നല്ല നിലയിലാക്കിയതിനും കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിച്ചതിനും തനിക്ക് അവാര്‍ഡ് നല്‍കണമെന്നായിരുന്നു ശ്രീ ശ്രീ അഭിപ്രായപ്പെട്ടത്.

കാശിന് വേണ്ടി മാത്രം 'മരുഭൂമിയിലെ ആന'..[നിരൂപണം]

റോള്‍ തന്ന സംവിധായകന്‍ കൂടെക്കിടക്കാന്‍ പറഞ്ഞെന്ന് നടിയുടെ വെളിപ്പെടുത്തല്‍

അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംവിധായകനെതിരെ സോന മരിയ

English summary
Sri Sri Ravi Shankar's Art of Living event 'completely destroyed' Yamuna floodplains
topbanner

More News from this section

Subscribe by Email