Thursday July 16th, 2020 - 6:02:am

താൻ ബിജെപിയുടെ പ്രവര്‍ത്തകന്‍ തന്നെ... അതില്‍ അഭിമാനിക്കുന്നു; കോണ്‍ഗ്രസില്‍ ചേരുന്നു എന്ന വാർത്ത തള്ളി ശ്രീശാന്ത്

RA
താൻ ബിജെപിയുടെ പ്രവര്‍ത്തകന്‍ തന്നെ... അതില്‍ അഭിമാനിക്കുന്നു; കോണ്‍ഗ്രസില്‍ ചേരുന്നു എന്ന വാർത്ത തള്ളി ശ്രീശാന്ത്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ചേരുന്നു എന്ന വാർത്ത തള്ളി ശ്രീശാന്ത്. താന്‍ ബിജെപി പ്രവര്‍ത്തകനാണെന്നും ബിജെപി കുടുംബത്തിനൊപ്പമാണ് മനസ്സെന്നും ശ്രീശാന്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി. ബിജെപിക്കൊപ്പമാണെന്ന് വിശദീകരിക്കുന്ന ശ്രീശാന്ത് താന്‍ തിരുവനന്തപുരത്ത് ശശി തരൂരിനെ കണ്ടത് സ്വാകാര്യമായാണെന്നും പറയുന്നു. താൻ പ്രശ്നങ്ങളിൽ ആയിരുന്നപ്പോ തന്നോടു കൂടെ നിന്നതിന് നന്ദി അറിയിക്കാനാണ് പോയത്. അതിന് അര്‍ത്ഥം കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നല്ലെന്നും ശ്രീശാന്ത് വിശദീകരിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരത്ത് തന്റെ പിന്തുണ ബിജെപി നേതാവ് കുമ്മനം രാജശേഖരനാണെന്നാണ് ശ്രീശാന്ത് വിശദീകരിക്കുന്നത്. തിരുവനന്തപുരത്ത് സ്വകാര്യ ചടങ്ങിനെത്തിയ ശ്രീശാന്ത് ശശി തരൂരിനെ കണ്ടത് വിവാദമായിരുന്നു. തരൂരിന്റെ വീട്ടിലെത്തിയ ശ്രീശാന്തിനെ തരൂര്‍ കോണ്‍ഗ്രസ് ഷാള്‍ അണിയിച്ചിരുന്നു. ഇതിനെ കോണ്‍ഗ്രസിലേക്ക് ശ്രീശാന്ത് എത്തിയതിന് തെളിവായി കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ശ്രീശാന്തിന്റെ ട്വീറ്റ്.

ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ശ്രീശാന്ത് തരൂരുമായി കൂടിക്കാഴ്ച നടത്തിയത് കോണ്‍ഗ്രസിലേക്ക് ചേക്കേറാനാണ് എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു.

Read more topics: sreesanth, congress, news
English summary
sreesanth congress news
topbanner

More News from this section

Subscribe by Email